ഇരിങ്ങാലക്കുട : ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണ്ണം നേടിക്കൊടുത്ത അൽകേഷിന് എഐഎസ്എഫ് – എഐവൈഎഫ് പ്രവർത്തകർ ആദരിച്ചു.
മണ്ഡലം സെക്രട്ടറി പി മണി അൽകേഷിനെ പൊന്നാട അണിയിച്ച് മൊമെന്റോ നൽകി.
സി പി ഐ പടിയൂർ നോർത്ത് ലോക്കൽ സെക്രട്ടറി വി ആർ രമേഷ്, ബ്രാഞ്ച് സെക്രട്ടറി എ ആർ സോമനാഥൻ, എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി വിഷ്ണുശങ്കർ, എഐവൈഎഫ് എടതിരിത്തി മേഖല ഭാരവാഹികൾ വി ആർ അഭിജിത്ത്, പി എസ് കൃഷ്ണദാസ്, കമ്മിറ്റി അംഗങ്ങളായ ബിനേഷ് പോത്താനി, ഗിൽഡ, ആർദ്ര, എഐഎസ്എഫ് എടതിരിഞ്ഞി മേഖല പ്രസിഡൻ്റ് വി ഡി യാദവ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ പി കണ്ണൻ, സുധാകരൻ കൈമപറമ്പിൽ, വി കെ രമേഷ്, എഐഎസ്എഫ് – എഐവൈഎഫ് പ്രവർത്തകർ, അൽകേഷിൻ്റെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
Leave a Reply