അരിപ്പാലത്ത് സാമൂഹ്യവിരുദ്ധർ തകർത്ത കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു

ഇരിങ്ങാലക്കുട : അരിപ്പാലത്ത് സാമൂഹ്യവിരുദ്ധർ തകർത്ത കുടിവെള്ള വിതരണ സാമഗ്രികൾ വീണ്ടും പുനഃസ്ഥാപിച്ച് കുടിവെള്ള വിതരണം ആരംഭിച്ചു.

പൂമംഗലം മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി അരിപ്പാലം സെന്ററിൽ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്തിരുന്നു.

ഏറെ തിരക്കുള്ള അരിപ്പാലം സെന്ററിൽ ബസ് കാത്തിരുപ്പു കേന്ദ്രത്തിലാണ് കുടിവെള്ള വിതരണത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നത്.

ബസ് യാത്രികരും, കാൽനട യാത്രക്കാരും, ഓട്ടോ തൊഴിലാളികളും ഉൾപ്പെടെയുള്ളവർക്ക് ഏറെ ആശ്വാസകരമായിരുന്ന കുടിവെള്ള വിതരണത്തിന് സജ്ജീകരിച്ചിരുന്ന സാമഗ്രികളാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ തകർത്തത്.

പൂമംഗലം പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് അഡ്വ ജോസ് മൂഞ്ഞേലി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിനി ശ്രീകുമാർ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് എൻ ശ്രീകുമാർ, ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ ടി ആർ ഷാജു, ടി ആർ രാജേഷ്, പഞ്ചായത്തു മെമ്പർമാരായ കത്രീന ജോർജ്ജ്, ജൂലി ജോയ്, ലാലി വർഗീസ്, വി ജി അരുൺ, അജി കുറ്റിക്കാട്ട് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *