ഇരിങ്ങാലക്കുട : ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത ആർജ്ജിക്കുക എന്നത് ഒരു ജനതയുടെ നിലനിൽപ്പിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആവശ്യകതയാണെന്ന് മന്ത്രി ഡോ.ആർ. ബിന്ദു.
ഇരിങ്ങാലക്കുട നഗരസഭയുടെയും കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഭക്ഷ്യവസ്തുക്കളുടെ സ്വയംപര്യാപ്തത ലക്ഷ്യം വെച്ചു കൊണ്ട് മികവാർന്ന പദ്ധതികളും പരിപാടികളുമാണ് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഉത്പാദനം, വിപണനം, സംവരണം എന്നിവയുടെ കാര്യത്തിൽ കർഷക സുഹൃത്തുക്കളോടൊപ്പം നിൽക്കാൻ ശ്രമിക്കുന്ന സർക്കാരാണ് ഇന്നുള്ളതെന്നും മന്ത്രി ഡോ ആർ ബിന്ദു കൂട്ടിച്ചേർത്തു.
യോഗത്തിൽ മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള സംസ്ഥാനതല അവാർഡ് ലഭിച്ച ക്രൈസ്റ്റ് കോളെജിനെയും, നഗരസഭ പരിധിയിലെ മറ്റു കർഷകരെയും ആദരിച്ചു.
മാപ്രാണം പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സൺ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
നഗരസഭ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, സി.സി ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, കൗൺസിലർമാരായ സി എം സാനി, കെ ആർ വിജയ, അൽഫോൻസാ തോമസ്, പി.ടി ജോർജ്ജ്, നഗരസഭാ സെക്രട്ടറി എം എച്ച് ഷാജിക്, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഹാജിദ റഹ്മാൻ, കാർഷിക വികസന സമിതി പ്രതിനിധി കെ.സി മോഹൻലാൽ, പാടശേഖരസമിതി സെക്രട്ടറി വേണു തോട്ടുങ്ങൽ, പ്രാദേശിക തല നിരീക്ഷണ സമിതി അംഗം ടി.വി രാമകൃഷ്ണൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷൈലജ ബാലൻ, ഇരിങ്ങാലക്കുട കൃഷിഭവൻ അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ എം ആർ അജിത്കുമാർ, പൊറത്തിശ്ശേരി കൃഷിഭവൻ കൃഷി ഓഫീസർ കെ.പി അഖിൽ എന്നിവർ പങ്കെടുത്തു.
ഉദ്ഘാടനത്തിനു ശേഷം കലാപരിപാടികൾ അരങ്ങേറി.