ഇരിങ്ങാലക്കുട : ബ്രസീലിൻ്റെ കടുത്ത ആരാധകനായ അരിപ്പാലം സ്വദേശി മണി എല്ലാ ലോകകപ്പിനും ആവേശം തലയിലേറ്റും.
ഇത്തവണയും തലയിൽ ബ്രസീലിന്റെ പേരും പതാകയുടെ നിറവും ഡിസൈൻ ചെയ്താണ് മണി തൻ്റെ ആരാധന പ്രകടമാക്കിയത്.
അരിപ്പാലത്ത് സിഐടിയു യൂണിയൻ അംഗമാണ് മണി.

ഇരിങ്ങാലക്കുട : ബ്രസീലിൻ്റെ കടുത്ത ആരാധകനായ അരിപ്പാലം സ്വദേശി മണി എല്ലാ ലോകകപ്പിനും ആവേശം തലയിലേറ്റും.
ഇത്തവണയും തലയിൽ ബ്രസീലിന്റെ പേരും പതാകയുടെ നിറവും ഡിസൈൻ ചെയ്താണ് മണി തൻ്റെ ആരാധന പ്രകടമാക്കിയത്.
അരിപ്പാലത്ത് സിഐടിയു യൂണിയൻ അംഗമാണ് മണി.

ഇരിങ്ങാലക്കുട : നഗരസഭ കാർഷിക വികസന സമിതി യോഗം ഇരിങ്ങാലക്കുട കൃഷിഭവനിൽ ചേർന്നു.
നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.സി. വർഗീസ്സ് അധ്യക്ഷത വഹിച്ചു.
കൃഷി ഫീൽഡ് ഓഫീസർ എം.ആർ. അജിത്കുമാർ പദ്ധതി വിശദികരിച്ചു.
ഈ വർഷത്തെ ഞാറ്റുവേലച്ചന്ത വിപുലമായ രീതിയിൽ കൃഷിഭവനിൽ വച്ച് നടത്തുവാൻ യോഗത്തിൽ തീരുമാനിച്ചു. കർഷകരുടെ വിവിധ വിഷയങ്ങൾ വിശകലം ചെയ്യകയും ചെയ്തു.
കെ.ആർ. ഉണ്ണിച്ചെക്കൻ, സി.ഡി. ജോസ്, കെ.ജെ. ജോൺസൺ എന്നിവർ പ്രസംഗിച്ചു.
പൊറത്തിശ്ശേരി അസിസ്റ്റന്റ് കൃഷി ഓഫീസർ ഷിജു സ്വാഗതവും ഇരിങ്ങാലക്കുട അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ. ഉണ്ണി നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട : പടിയൂർ കെട്ടുച്ചിറയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലും ഇരുചക്ര വാഹനങ്ങളിലും ഇടിച്ച് അപകടം. തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം നടന്നത്.
അപകടത്തിൽപ്പെട്ട കാർ എതിരെ വന്നിരുന്ന അഡ്വ. വി.എസ്. സുനിൽകുമാറും മകനും സഞ്ചരിച്ചിരുന്ന ബൈക്കിലും അധ്യാപിക വിഞ്ചു വന്ന സ്കൂട്ടറിലും തട്ടി.
അപകടത്തിൽ ഒടിഞ്ഞ വൈദ്യുത പോസ്റ്റ് ഇതുവഴി വന്ന ഓട്ടോയ്ക്ക് തൊട്ടു മുന്നിലായി വീണു.
പൊട്ടിവീണ വൈദ്യുതി കമ്പികൾക്കിടയിൽ നിന്ന് ബൈക്ക് യാത്രികരും ഓട്ടോറിക്ഷ യാത്രികരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഓട്ടോറിക്ഷയിൽ ഒരു ഗർഭിണിയും ഉണ്ടായിരുന്നു.
തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു.
അപകടത്തിൽ പരിക്കേറ്റ വിഞ്ചുവിനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റാർക്കും പരിക്കുകളില്ല.

ദുബായ് : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് അലുമിനി യുഎഇ ചാപ്റ്റർ ജനറൽബോഡി യോഗവും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും ദുബായ് ഖുസൈസ് അക്കാഫ് ഓഫീസിൽ വെച്ച് നടത്തി.
എഡ്വിൻ ജോഷി (പ്രസിഡൻ്റ്), ജിഷ്ണു കൃഷ്ണന്‍ (സെക്രട്ടറി), നോയൽ ജോൺസൻ (ട്രഷറർ), നാദിയ സുബിനൻ (വൈസ് പ്രസിഡന്റ്), മുഫ്‌സീന (ജോയിന്റ് സെക്രട്ടറി), വിഷ്ണു (ജോയിന്റ് ട്രഷറർ), ജിജേഷ് (അക്കാഫ് റപ്പ്), വിദ്യ (ആർട്സ് സെക്രട്ടറി), അക്ഷയ് (സ്പോർട്സ് ക്യാപ്റ്റൻ), സുഭദ്ര (മീഡിയ കോർഡിനേറ്റർ), എം.എസ്. അനസ് (മെമ്പർഷിപ്പ് കോർഡിനേറ്റർ) ഉൾപ്പടെ 30 അംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
മുൻ പ്രസിഡൻ്റ് പ്രിൻസ്, സെക്രട്ടറി ഷറഫുദ്ദീൻ, ട്രഷറർ ടീജോ, സീനിയർ അംഗങ്ങളായ വിവേക്, ജമാല്‍, ശന്തനു തുടങ്ങിയവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

ഇരിങ്ങാലക്കുട : ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.സി., സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., ഐ.എസ്.ഇ. പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ , A1 നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാർഥികളെയും 100% വിജയം നേടിയ വിദ്യാലയങ്ങളെയും അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ എക്സലൻസി പുരസ്‌കാരം നൽകി ആദരിക്കും.
പുരസ്കാര വിതരണത്തിന്റെ നിയോജകമണ്ഡലംതല ഉദ്‌ഘാടനം ബുധനാഴ്ച രാവിലെ 10.30ന് നടവരമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുമെന്ന് കോർഡിനേറ്റർമാരായ മിനി മോഹൻദാസ്, സേതുമാധവൻ പറയംവളപ്പിൽ എന്നിവർ അറിയിച്ചു.

ഇരിങ്ങാലക്കുട : തുർക്കിയിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ ഫാഷൻ ഷോയിലേക്ക് ‘ലിറ്റിൽ മിസ്സ് യുണൈറ്റഡ് വേൾഡ്- ഇന്ത്യ’ ആയി ഇന്ത്യയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട് മൃദുല മനോജ്.
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ പത്താം ക്ലാസ്സ് വിദ്യാർഥിനിയായ മൃദുല വെള്ളാങ്ങല്ലൂർ തറയിൽ മനോജ് കുമാറിന്റെയും മോന മോഹന്റെയും മകളാണ്.

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷാ കേരള ഇരിങ്ങാലക്കുട ബി.ആർ.സി.യിലെ ഓട്ടിസം സെന്ററിലെ പ്രവേശനോത്സവവും പഠനോപകരണ വിതരണവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി ഉദ്ഘാടനം ചെയ്തു.
എഇഒ എം.എസ്. രാജീവ് അധ്യക്ഷനായി.
സ്പെഷ്യൽ എഡ്യുക്കേറ്റർ ആതിര രവീന്ദ്രൻ ആമുഖപ്രഭാഷണം നടത്തി.
ജില്ലാ പ്രോഗ്രാം ഓഫീസർ കെ.ബി. ബ്രിജി മുഖ്യാതിഥിയായി.
ബിപിസി കെ.ആർ. സത്യപാലൻ സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ നിഷ പോൾ നന്ദിയും പറഞ്ഞു.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട : കാറളം സർവ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ 2025-26 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എപ്ലസ് വിദ്യാർഥികളിൽ നിന്ന് വിദ്യഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
മാർക്ക് ലിസ്റ്റിന്റെ അറ്റസ്‌റ്റഡ് കോപ്പി, വിദ്യാർഥിയുടെ ഫോട്ടോ, ഫോൺ നമ്പർ രക്ഷിതാവിൻ്റെ ബാങ്കിലെ അംഗത്വനമ്പർ എന്നിവ സഹിതമുള്ള അപേക്ഷ ജൂൺ 16ന് വൈകീട്ട് 5 മണിക്കകം ബാങ്കിന്റെ കിഴുത്താണി ഹെഡ് ഓഫീസിൽ എത്തിക്കണമെന്ന് സെക്രട്ടറി വി.എ. ആശ അറിയിച്ചു.

ഇരിങ്ങാലക്കുട : ആനന്ദപുരത്ത് നടന്ന പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സമിതി ചെയർമാൻ ജോൺസൻ, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ സുനിത മുരളി, പഞ്ചായത്തംഗങ്ങളായ എ.എസ്. സുനിൽകുമാർ, അജീഷ്, വാർഡ് സമിതി അംഗം എ.സി. ചന്ദ്രൻ, തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഭാ സംഗമത്തിന്റെ ഭാഗമായി എസ്.എസ്.എൽ.സി., പ്ലസ്ടു വിജയികൾക്കുള്ള സ്വീകരണവും, പഠനോപകരണ വിതരണവും ഹെൽത്ത് വെൽനസ് മെഡിറ്റേഷൻ പ്രോഗ്രാമും നടന്നു.

ഇരിങ്ങാലക്കുട : തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ മിനി, സബ്ജൂനിയർ, വിഭാഗത്തിൽ പങ്കെടുത്ത കായികതാരങ്ങളെ പ്രോ വീൽസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.
ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് രാജു ജോൺ അധ്യക്ഷത വഹിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാർ ഉദ്ഘാടനം ചെയ്തു.
സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആൻസൺ ഡൊമനിക് സമ്മാനദാനം നിർവഹിച്ചു.
ക്ലബ്ബ് സെക്രട്ടറി മേരി ഹേദൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ.ആർ. രനീഷ് നന്ദിയും പറഞ്ഞു.
എല്ലാ ശനി, ഞായർ ദിവസങ്ങളിലും ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂളിൻ്റെ ബാസ്കറ്റ് ബോൾ കോർട്ടിൽ പ്രൊവിൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കേറ്റിംഗ് പരിശീലനം നൽകുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.