കുമാരൻ
ഇരിങ്ങാലക്കുട : മാപ്രാണം
കോപ്പാട്ടിൽ കൊച്ചുകുട്ടൻ മകൻ കുമാരൻ (78) നിര്യാതനായി.
സംസ്കാരം ഇന്ന്(ജൂലൈ 01)വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : ദയാളിനി
മക്കൾ : ലാൽ, ലെനിൻ
മരുമക്കൾ : നിഷ, ലിജ

കുമാരൻ
ഇരിങ്ങാലക്കുട : മാപ്രാണം
കോപ്പാട്ടിൽ കൊച്ചുകുട്ടൻ മകൻ കുമാരൻ (78) നിര്യാതനായി.
സംസ്കാരം ഇന്ന്(ജൂലൈ 01)വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : ദയാളിനി
മക്കൾ : ലാൽ, ലെനിൻ
മരുമക്കൾ : നിഷ, ലിജ

ഇരിങ്ങാലക്കുട : കാറളം വീട്ടിലെ ലൈബ്രറിയുടെ പ്രചോദനം ഉൾക്കൊണ്ട് നാടെങ്ങും വീട്ടിലെ ലൈബ്രറികൾ വരുമ്പോൾ അതിരറ്റ സന്തോഷമുണ്ടെന്നും, വായനയിലൂടെ അറിവുൽപ്പാദനം മാത്രമല്ല, നല്ലൊരു വ്യക്തിയെ വാർത്തെടുക്കാനും ശാസ്‌ത്രബോധമുള്ളവരാകാനും വഴി തുറക്കുമെന്നും വീട്ടിലെ ലൈബ്രറിയുടെ ഉപഞ്ജാതാവും എഴുത്തുകാരനുമായ റഷീദ് കാറളം പറഞ്ഞു.
വലപ്പാട് കളിമണ്ഡലം ഗുരുഭവനിൽ ലൈബറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സദു കളിമണ്ഡലം, ഹരിനാഥ് കരുവത്തിൽ, ഗിരീഷ് ഉണ്ണിത്താൻ, ദിനേശ് രാജ, നോമി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിൽ ലഹരിക്കെതിരെ തെരുവുനാടകവും ഫ്ളാഷ് മോബും ബ്രെയിൻ സയൻസ് എക്സിബിഷനും നടത്തി.
സ്കൂളിലും പരിസരങ്ങളിലും കുട്ടികള്‍ക്ക് ലഹരിമുക്തമായ അന്തരീക്ഷം സൃഷ്ടിച്ചു നല്‍കുന്നതിനായി മുരിയാട് പഞ്ചായത്ത് ആവിഷ്കരിച്ച “വേണ്ട” പദ്ധതിയോട് ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്രൈസ്റ്റ് കോളെജ് നാഷണൽ സർവീസ് സ്കീമിന്റെയും സൈക്കോളജി വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് ബോധവല്‍ക്കരണ പരിപാടി നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, പ്രധാന അധ്യാപകൻ ടി. അനിൽകുമാർ, വാര്‍ഡ് മെമ്പര്‍ അജീഷ് കുഞ്ഞൻ, പി.ടി.എ. പ്രസിഡൻ്റ് ശ്രീജിത്ത് പട്ടത്ത്, പി.ടി.എ. വൈസ് പ്രസിഡൻ്റ് ധന്യ ബിജു, “വേണ്ട” പ്രോജക്റ്റിന്റെ പ്രോഗ്രാം കോർഡിനേറ്റർ മഞ്ജു ഡേവിഡ് എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട : ഓസ്ട്രേലിയൻ എം.പി.യും മുൻ മന്ത്രിയും മേയറുമായിരുന്ന ഡേവിഡ് ഹോഡ്‌ജെറ്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെ സന്ദർശിച്ചു.
വിദ്യാഭ്യാസ രംഗത്ത് രണ്ട് രാജ്യങ്ങൾക്കും ഗുണപ്രദമാകും വിധമുള്ള പുരോഗതിക്കായി പാർലിമെൻ്റിൽ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയൻ മെൽബൺ രൂപത മുൻ ബിഷപ്പ് ബോസ്കോ പുത്തൂരുമായും അദ്ദേഹം ചർച്ച നടത്തി.
ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി, സിഎഫ്ഐ ലോ കോളെജ് മാനേജർ പി.ജെ. മാത്യു, തിരക്കഥാകൃത്ത് സിബി കെ. തോമസ് എന്നിവരും സന്നിഹിതരായിരുന്നു.
ബിഷപ്പിന് ഫീസ്റ്റ് ആശംസകളും എം.പി. നേർന്നു.

ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും
എംഎൽഎ എക്സലൻസ് അവാർഡ് വിതരണവും സംയുക്തമായി സംഘടിപ്പിച്ചു.
എസ്.എസ്.എൽ.സി.,
ഹയർ സെക്കൻ്ററി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ
എംഎൽഎ, സ്കൂൾ മാനേജ്മെൻ്റ്, പി.ടി.എ., അധ്യാപകർ എന്നിവർ പുരസ്കാരങ്ങൾ അനുമോദിച്ചു.
അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ
എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.
സ്മിത കൃഷ്ണകുമാർ, ശ്രീലക്ഷ്മി മനോജ്, രുക്മണി രാമചന്ദ്രൻ, വി.പി.ആർ. മേനോൻ, വി.ബി. അനിത്ത്, ബിജിത ജോഷി, മിനി മോഹൻദാസ്, കെ.പി. സീന, എൻ.എ. ലേഖ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട : മാടായിക്കോണം ആനാട്ടുകടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥികളെ രക്ഷിച്ച പ്രദേശവാസികളായ പി.ജി. ഹർഷൻ, എ.ആർ. ധനേഷ്, അമൽകൃഷ്‌ണ എന്നിവരെ ആർഎസ്എസ് പൊറത്തിശ്ശേരി മണ്ഡലം ആദരിച്ചു.
പൊറത്തിശ്ശേരി ആർഎസ്എസ് മണ്ഡൽ കാര്യവാഹ് വിക്രം പുത്തൂക്കാട്ടിൽ, ഇരിങ്ങാലക്കുട ഖണ്ഡ് സേവാപ്രമുഖ് സുകുമാരൻ, പൊറത്തിശ്ശേരി മണ്ഡൽ വിദ്യാർഥി പ്രമുഖ് ജിതിൻ മലയാറ്റിൽ, പൊറത്തൂർ ശാഖ സേവാപ്രമുഖ് നിധിൻ പട്ടാട്ട്, ശങ്കരമംഗലം ശാഖ സംയോജക് ധനീഷ്, മുഖ്യശിക്ഷക് പ്രണവ്, നമ്പ്യാങ്കാവ് ശാഖ മുഖ്യശിക്ഷക് ഗോകുൽദാസ്, സുഭാഷ്, അഭിറാം എന്നിവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട : എടത്തിരുത്തി പഞ്ചായത്ത് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ജാഗ്രത സമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐഷാബി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് ടി.കെ. ചന്ദ്രബാബു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
“വയോജന സംരക്ഷണം സാമൂഹിക ഉത്തരവാദിത്വം : വയോജന സുരക്ഷയ്ക്കായി എം.ഡബ്ലിയു.പി.എസ്.സി. ആക്ട് 2007” എന്ന വിഷയത്തിൽ സാമൂഹ്യനീതി വകുപ്പ് സായംപ്രഭ മാനേജർ മാർഷൽ സി. രാധാകൃഷ്ണൻ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ജാഗ്രത സമിതി പ്രവർത്തനങ്ങളിൽ അംഗങ്ങളുടെ പങ്കിനെക്കുറിച്ചും പ്രവർത്തനരീതികളെക്കുറിച്ചും പരിശീലന ക്ലാസ്സിൽ വിശദീകരിച്ചു.
വയോജനങ്ങൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് പ്രസിദ്ധീകരിച്ച ബോധവൽക്കരണ ബ്രോഷറുകളും പരിശീലന പരിപാടിയിൽ വിതരണം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിതകുമാരി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗമി പ്രസാദ്, വാർഡ് മെമ്പർ ഷാജി കണ്ണകില്ലത്ത്, മതിലകം ബ്ലോക്ക് മെമ്പർ കെ.ആർ. ഹരി, കുടുംബശ്രീ ചെയർപേഴ്സൺ സുബൈദ അബ്ദുൽ ജബ്ബാർ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഭാഗ്യലക്ഷ്മി ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
വാർഡ് മെമ്പർമാരായ ഷിനിത ലെനിൻ, ഷാജഹാൻ, രഞ്ജിനി സത്യൻ, സാജിത അഷ്റഫ്, സുധീഷ് മഞ്ചാക്കൽ, ഉമറുൽ ഫാറൂഖ്, സ്ലസിൻ ദിനേശ്, നീതു സുജേഷ്, കെ.ബി. അജയഘോഷ്, വാർഡ്തല കുടുംബശ്രീ സിഡിഎസ് മെമ്പർമാർ, അംഗനവാടി അധ്യാപകർ, ആശാവർക്കർമാർ, ഓരോ വാർഡിലെയും 5 ജാഗ്രത സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട : പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, കൊമ്പൊടിഞ്ഞാമാക്കൽ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍, ഐ ഫൗണ്ടേഷന്‍ ആശുപത്രി എന്നിവർ സംയുക്തമായി പ്രമേഹരോഗ നിര്‍ണയ, നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.
ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്റര്‍ ജോണ്‍സന്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് അഡ്വ. എം.എസ്. രാജേഷ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.സി. പ്രദീപ്, ട്രഷറര്‍ ജെയ്‌സണ്‍ മൂഞ്ഞേലി, ആശുപത്രി കോര്‍ഡിനേറ്റര്‍ ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട : പാദുവാ നഗര്‍ ഐക്കരക്കുന്ന് സെന്റ് ആന്റണീസ് പള്ളിയിലെ പിതൃവേദി സംഘടനയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മെട്രോ ഹെല്‍ത്ത് കെയര്‍ ആശുപത്രി, മെട്രോ ഐ കെയര്‍ കണ്ണാശുപത്രി, കൊമ്പൊടിഞ്ഞമാക്കല്‍ ലയണ്‍സ് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
കണ്ണ് പരിശോധന, പ്രമേഹ – വൃക്ക രോഗനിര്‍ണയ രക്ത പരിശോധനകള്‍ എന്നിവ ക്യാമ്പില്‍ ഉണ്ടായിരുന്നു.
ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോണ്‍സണ്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
എടക്കുളം സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി ഫാ. സീജോ ഇരുമ്പന്‍ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട : ബികെഎംയു ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.
ബികെഎംയു മണ്ഡലം പ്രസിഡന്റ് കെ.പി. രാജൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഇന്ദുലാൽ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.
വി.ആർ. രമേഷ്, എം.കെ. കോരൻ മാസ്റ്റർ, സി.കെ. ദാസൻ, വർദ്ധനൻ പുളിക്കൽ, കെ.വി. രാമകൃഷ്ണൻ, എം.കെ. മുരളി എന്നിവർ പ്രസംഗിച്ചു.
ജൂലായ് 8ന് നടത്തുന്ന ദേശീയ സമരം വിജയിപ്പിക്കുവാനും പ്രവർത്തന ഫണ്ട് സ്വരൂപിക്കുവാനും കൺവെൻഷനിൽ തീരുമാനിച്ചു.