വിജയരാജൻ മാസ്റ്റർ
ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി തൈവളപ്പിൽ വിജയരാജൻ മാസ്റ്റർ(84)നിര്യാതനായി.
പൊറത്തിശ്ശേരി എം യു പി സ്കൂൾ റിട്ടയേർഡ് അധ്യാപകനാണ്.
സംസ്കാരം നടത്തി.
വിജയരാജൻ മാസ്റ്റർ
ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി തൈവളപ്പിൽ വിജയരാജൻ മാസ്റ്റർ(84)നിര്യാതനായി.
പൊറത്തിശ്ശേരി എം യു പി സ്കൂൾ റിട്ടയേർഡ് അധ്യാപകനാണ്.
സംസ്കാരം നടത്തി.
ചന്ദ്രിക
ഇരിങ്ങാലക്കുട : എടതിരിഞ്ഞി പറപറമ്പിൽ ദിവാകരൻ ഭാര്യ ചന്ദ്രിക (78) നിര്യാതയായി.
സംസ്കാരം നടത്തി.
മകൻ : ദിലിഷ്
മരുമകൾ : രജിത
ഇരിങ്ങാലക്കുട : നാട്ടുത്സവമായ “വർണ്ണക്കുട” യോടനുബന്ധിച്ച് നടത്തുന്ന സ്റ്റേജ് ഷോകൾ ഡിസംബർ 26 മുതൽ 29 വരെ മുനിസിപ്പൽ മൈതാനിയിൽ നടക്കും.
ഡിസംബർ 26 വ്യാഴാഴ്ച രാവിലെ 11ന് ഫോട്ടോ പ്രദർശനം ഉദ്ഘാടനം. വൈകീട്ട് പൊതുസമ്മേളനത്തിന് മുന്നോടിയായി 4.30ന് സജു ചന്ദ്രന്റെ നേതൃത്വത്തിൽ താളവാദ്യോത്സവം അരങ്ങേറും. തുടർന്ന്
6 മണിക്ക് വർണ്ണക്കുട തീം സോംഗിന്റെ നൃത്താവിഷ്കാരത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷ് വർണ്ണക്കുടയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിന് ജന്മനാടിന്റെ സ്നേഹാദരം ഉദ്ഘാടനച്ചടങ്ങിൽ അർപ്പിക്കും.
ഇരിങ്ങാലക്കുടയുടെ സർവ്വകാല അഭിമാനഭാജനങ്ങളായ അനശ്വര ചലച്ചിത്രപ്രതിഭകൾ ഇന്നസെന്റിനും മോഹനും,
സത്യൻ അന്തിക്കാടും കമലും സ്മരണാഞ്‌ജലിയർപ്പിക്കും.
ഉൽഘാടനചടങ്ങുകളെ തുടർന്ന് ശരണ്യ സഹസ്രയും സംഘവും അവതരിപ്പിക്കുന്ന കഥക് നൃത്തവും വൈകീട്ട് 7.30 ന് ആൽമരം മ്യൂസിക് ബാൻഡിന്റെ അവതരണവും ഉദ്ഘാടന വേദിയിൽ നടക്കും.
27 വെള്ളിയാഴ്ച്ച മുതൽ സായന്തനങ്ങൾ നൃത്തസന്ധ്യകളായി മാറും. 27ന് വൈകീട്ട് 4.30ന് ഫ്യൂഷൻ, 5ന് പടിയൂർ
ശ്രീ ശങ്കര നൃത്തവിദ്യാലയം, ഇരിങ്ങാലക്കുട ഓം നമഃശിവായ നൃത്ത കലാക്ഷേത്രം, എടക്കുളം ലാസ്യ പെർഫോമിംഗ് ആർട്ട്സ്, ഇരിങ്ങാലക്കുട നൃത്തതി നൃത്തക്ഷേത്ര, മൂർക്കനാട് ഭരതനാട്യ ഡാൻസ് വേൾഡ്, ചെട്ടിപ്പറമ്പ് ശ്രീശങ്കര നാട്യകലാക്ഷേത്ര, കരുവന്നൂർ നാട്യപ്രിയ കലാലയം എന്നിവരുടെ അവതരണങ്ങൾ നൃത്തസന്ധ്യയിൽ വിരിയും.
തുടർന്ന് സാംസ്കാരിക സമ്മേളനവും കൊറ്റനെല്ലൂർ സമയ കലാഭവന്റെ “നല്ലമ്മ” നാടൻ പാട്ട് നാടൻ കലാരൂപ അവതരണങ്ങളും നടക്കും.
28 ശനിയാഴ്ച്ച വൈകീട്ട് 5 മണിക്ക് നൃത്തസന്ധ്യ. നടവരമ്പ് മാണിക്യം കലാക്ഷേത്ര, കാട്ടൂർ അഭിനവ നാട്യകലാക്ഷേത്രം എന്നിവയുടെ അവതരണങ്ങൾ അരങ്ങേറും.
ഏഴു മണിക്ക് സാംസ്കാരിക സമ്മേളനം.
തുടർന്ന് സിത്താരാ കൃഷ്ണകുമാറിന്റെ സംഘം അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡും അരങ്ങേറും.
സമാപനദിനമായ 29 ഞായറാഴ്ച്ച വൈകീട്ട് 5 മണിക്ക്
നൃത്തസന്ധ്യയിൽ അവിട്ടത്തൂർ ചിലമ്പൊലി നൃത്തവിദ്യാലയവും, ഇരിങ്ങാലക്കുട ഭരത് വിദ്വത് മണ്ഡൽ നാട്യകളരിയും പരിപാടികൾ അവതരിപ്പിക്കും.
വൈകീട്ട് 7 മണിക്ക് സമാപന സമ്മേളനം.
ഗൗരിലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് മ്യൂസിക് ബാൻഡോടെയാവും പുതുവർഷത്തിന് സ്വാഗതമോതി വർണ്ണക്കുടക്ക് സമാപനമാവുക.
സരോജിനിയമ്മ
ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം എൻ എസ് എസ് കരയോഗത്തിന് സമീപം രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികൻ പാട്ടത്തിൽ ഗോപാലൻ നായരുടെ ഭാര്യ പാറയിൽ സരോജിനിയമ്മ (89) നിര്യാതയായി.
സംസ്കാരം നടത്തി.
മക്കൾ : ഉഷ, ജയന്തി, പ്രേമ
മരുമക്കൾ : ശിവദാസൻ, ഉണ്ണികൃഷ്ണൻ, ഗോപിനാഥൻ
ന്യൂ ഡെൽഹി : കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകർ ആണ് പുതിയ കേരള ഗവര്‍ണര്‍.
മിസോറാം ഗവര്‍ണര്‍ ഡോ ഹരി ബാബുവിനെ ഒഡിഷ ഗവര്‍ണറായി നിയമിച്ചു. ജനറല്‍ വി കെ സിങ് മിസോറാം ഗവര്‍ണറാവും. അജയ് കുമാര്‍ ഭല്ലയാണ് മണിപ്പൂരിന്‍റെ പുതിയ ഗവര്‍ണര്‍.
സെപ്തംബര്‍ 5നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടയിലാണ് ഗവര്‍ണര്‍ സ്ഥാനത്തു നിന്നുള്ള ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം.
കറകളഞ്ഞ ആര്‍ എസ് എസ് പ്രവര്‍ത്തകനായ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ഗോവയില്‍ നിന്നുള്ള നേതാവാണ്. ഗോവ നിയമസഭ സ്പീക്കറായും മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അര്‍ലേകര്‍ ബിഹാറില്‍ ഗവര്‍ണറായി ചുമതലയേറ്റത്. ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന് ബിഹാറിലേക്കുള്ള മാറ്റം.
ഇരിങ്ങാലക്കുട : കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ക്രിസ്തുമസ് സംഗമം നടത്തി.
ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു.
പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ ഭാരവാഹികളായ സിജോയ് തോമസ്, പി ടി ജോർജ്, ജോസ് ചെമ്പകശ്ശേരി, സേതുമാധവൻ, കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ, മാഗി വിൻസെന്റ്, ഷൈനി ജോജോ, തുഷാര ബിന്ദു, അജിത സദാനന്ദൻ, കെ സതീഷ്, ഫിലിപ്പ് ഓളാട്ടുപുറം, പോൾ നെരേപറമ്പിൽ, അഷറഫ് പാലിയംതാഴത്ത്, ഡെന്നീസ് കണ്ണംകുന്നി, വിനീത് വിൻസെന്റ്, വിവേക് വിൻസെന്റ്, ദീപക് അയ്യഞ്ചിറ, ലാലു വിൻസെന്റ്, അനൂപ് എന്നിവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട : മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു.
കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ആഘോഷങ്ങൾ ഉൽഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹഖ്, ഡി സി സി ജനറൽ സെക്രട്ടറി സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് അസറുദ്ദീൻ കളക്കാട്ട്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോൻ, കൗൺസിലർമാരായ എം ആർ ഷാജു, ജസ്റ്റിൻ, ബാലകൃഷ്ണൻ, മഹേഷ്, എ സി സുരേഷ്, സത്യൻ താനാഴിക്കുളം, സണ്ണി നെടുമ്പാക്കാരൻ എന്നിവർ നേതൃത്വം നൽകി.
ഇരിങ്ങാലക്കുട : തിരുച്ചിറപ്പള്ളി എൻ ഐ ടിയിൽ നിന്ന് ഫിസിക്സിൽ പി എച്ച് ഡി കരസ്ഥമാക്കിയ രമ്യയെ മന്ത്രി ഡോ ആർ ബിന്ദു വസതിയിൽ എത്തി ആദരിച്ചു.
കാറളം വെള്ളാനി സ്വദേശിനി ഊരാളത്ത് ധനവർധനൻ, രതി ദമ്പതികളുടെ മകളാണ് യു ഡി രമ്യ.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽനിന്ന് എം എസ് സി ഫിസിക്സിൽ (കാലിക്കറ്റ് യൂണിവേഴ്സിറ്റി) അഞ്ചാം റാങ്ക് കരസ്ഥമാക്കിയിരുന്നു.
നിലവിൽ കല്പകം ഇന്ദിരഗാന്ധി ആറ്റോമിക് റിസർച്ച് സെന്ററിൽ റിസർച്ച് അസോസിയേറ്റ് ആയി ജോലി ചെയ്യുകയാണ് ഈ മിടുക്കി.
വാർഡ് മെമ്പർ ജ്യോതി പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മനോജ്, മുൻ പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ഹരിദാസ് പട്ടത്ത്, വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ദീപക്, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ പ്രകാശ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക്ക് സ്‌കൂളിൽ സംഘടിപ്പിച്ച യോഗക്ഷേമ സഭ തൃശ്ശൂർ ജില്ല കലാ സാഹിത്യമേള “തൗര്യത്രികം” സമാപിച്ചു.
സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് ഹരിനാരായണൻ പഴങ്ങാപ്പറമ്പ് അധ്യക്ഷത വഹിച്ചു.
ടി വി പ്രദീപ്, വനിതാസഭ ജില്ലാ പ്രസിഡന്റ് പി കെ പാർവതിക്കുട്ടി, കൗൺസിലർ സുജ സഞ്ജീവ്കുമാർ, സ്കൂൾ പ്രിൻസിപ്പൽ പി എൻ ഗോപകുമാർ, യുവജനസഭ ജില്ലാ പ്രസിഡന്റ് പി വി കെ ശ്രീകൃഷ്ണൻ, ജീവാമൃതം വൈസ് ചെയർമാൻ വി നാരായണൻ, ദ്വിജക്ഷേമം ചെയർമാൻ പെരുമങ്ങോട് വാസുദേവൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ജനറൽ കൺവീനർ കാവനാട് കൃഷ്ണൻ നന്ദി പറഞ്ഞു.
ജില്ലാ കലാ സാഹിത്യമേളയിൽ 605 പോയിൻ്റോടെ ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും 401 പോയിൻ്റോടെ പെരുവനം രണ്ടാം സ്ഥാനവും 366 പോയിൻ്റോടെ പേരാമംഗലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കിഡീസ് വിഭാഗത്തിൽ അദ്രിജ ആര്യൻ, സബ്ജൂനിയർ വിഭാഗത്തിൽ തന്മയ, ജൂനിയർ വിഭാഗത്തിൽ യു എൻ മിത്രവിന്ദ, സീനിയർ വിഭാഗത്തിൽ പി ആർ നിരഞ്ജന, സൂപ്പർ സീനിയർ വിഭാഗത്തിൽ എം കെ ശങ്കരൻ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
ഇരിങ്ങാലക്കുട : ഭരണഘടനാ ശില്പി ഡോ ബി
ആർ അംബേദ്കറെ രാജ്യസഭയിൽ പരസ്യമായി അവഹേളിച്ച കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷായ്ക്കെതിരെ പട്ടികജാതി ക്ഷേമ സമിതി പുല്ലൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർപ്പുംകുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി സി ഡി സിജിത്ത് ഉദ്ഘാടനം ചെയ്തു.
പുല്ലൂർ മേഖലാ പ്രസിഡണ്ട് പി സി മനേഷ് അധ്യക്ഷത വഹിച്ചു.
സി പി എം ഏരിയ കമ്മിറ്റി അംഗം കെ ജി മോഹനൻ മാസ്റ്റർ, പി കെ എസ് ഏരിയ പ്രസിഡന്റ് എ വി ഷൈൻ, മുരിയാട് പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ നികിത അനൂപ്, പതിനാലാം വാർഡ് മെമ്പർ മണി സജയൻ, മുൻ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ സതീശൻ പുല്ലൂർ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സത്യൻ, പി കെ എസ് മേഖലാ സെക്രട്ടറി എ വി സുരേഷ് എന്നിവർ സംസാരിച്ചു.