ഇരിങ്ങാലക്കുട : 1.16 കോടി ചിലവിൽ നവീകരിക്കുന്ന ആളൂർ പഞ്ചായത്തിലെ 5 റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും നഗരസഭയിലുമായി വിവിധ കാരണങ്ങളാൽ തകർന്ന 30 റോഡുകൾക്കായി 8.39 കോടി രൂപയാണ് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്.
ആളൂർ പഞ്ചായത്തിലെ സെന്റ് ആന്റണീസ് റോഡ് 28 ലക്ഷം, റെയിൽവേ ഗേറ്റ് – പെരടിപ്പാടം റോഡ് (15 ലക്ഷം), വടക്കേക്കുന്ന് റോഡ് (20 ലക്ഷം), കണ്ണിക്കര – അത്ഭുതകുളങ്ങര അമ്പലം റോഡ് (31 ലക്ഷം), കണ്ണിക്കര കപ്പേള – എരണപ്പാടം റോഡ് (22 ലക്ഷം) എന്നീ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിൻ്റെ നിർമ്മാണോദ്ഘാടനമാണ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചത്.
കണ്ണിക്കര കപ്പേള പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് രതി സുരേഷ്, മാള ബ്ലോക്ക് ക്ഷേമകാര്യ ചെയർമാൻ ജോസ് മാഞ്ഞൂരാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിന്ദു ഷാജു, ജനപ്രതിനിധികളായ ജുമൈല സഗീർ, ഷൈനി വർഗീസ് പൊതുപ്രവർത്തകരായ എം.സി. സന്ദീപ്, എം.ബി. ലത്തീഫ്, സി.ജെ. നിക്സൻ എന്നിവർ പ്രസംഗിച്ചു.