ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ഓഫ് എഞ്ചിനീയറിംഗ് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് ഒരുക്കിയിരിക്കുന്ന ഇലക്ട്രിക് വാഹന പ്രദർശനം ജനശ്രദ്ധ നേടുന്നു.
ടൊയോട്ട, ഹ്യുണ്ടായി, കിയ, ടാറ്റ, ബി എം ഡബ്ലിയു, എം ജി എന്നീ കമ്പനികളുടെ ഇലക്ട്രിക് കാറുകള്‍, ഹൈകോൺ, എയ്സ് എന്നീ കമ്പനികളുടെ ഇലക്ട്രിക് ഓട്ടോ റിക്ഷകള്‍.
അള്‍ട്രാ വയലറ്റ്, റിവോള്‍ട്ട്, ഈതര്‍, ഇലക്ട്രാ ടെക് എന്നീ കമ്പനികളുടെ ഇരുചക്ര വാഹനങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തിനുള്ളത്.
ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപകല്പന ചെയ്ത ഓഫ് റോഡ് വാഹനങ്ങളും പുനരുപയോഗ ഊര്‍ജ മേഖലയിലെ വിവിധ കമ്പനികളുടെ സ്റ്റാളുകളും പ്രദര്‍ശനത്തിനുണ്ട്.
പ്രദര്‍ശനം ഞായറാഴ്ച വൈകീട്ട് ഏഴു മണിക്ക് സമാപിക്കും.
മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി പ്രദർശനം ഉദ്ഘാടനം ചെയ്തു.
എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, സി സി ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറെക്കാടന്‍, ജിഷ ജോബി, ജോയിന്റ് ഡയറക്ടർമാരായ ഫാ മില്‍നര്‍ പോള്‍, ഫാ ജോജോ അരീക്കാടന്‍, പ്രിൻസിപ്പൽ ഡോ സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ വി ഡി ജോൺ, ഇലക്ട്രിക്കൽ ആൻഡ് ഇലകട്രോണിക്സ് വിഭാഗം മേധാവി ഡോ എ എൻ രവിശങ്കർ, ഫാക്കൽറ്റി കോർഡിനേറ്റർ കെ എസ് നിതിൻ എന്നിവർ പ്രസംഗിച്ചു.