ഡോ.ബി.ആർ. അംബേദ്ക്കർ ദിനാചരണം നടത്തി

ഇരിങ്ങാലക്കുട : എ.ഐ. ആർ.ഡി.എം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഡോ.ബി. ആർ.അംബേദ്ക്കർ ജയന്തി ദിനത്തോടനുബദ്ധിച്ച് അനുസ്മരണ യോഗവും പതാക ഉയർത്തലും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

സി.പി.ഐ ജില്ലാ ട്രഷറർ ടി. കെ.സുധീഷ് ഉദ്ഘാടനം ചെയ്തു.

ഭാസി പാറാശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

സിപിഐ മണ്ഡലം അസി.സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, ബാബു
ചിങ്ങാരത്ത്, കെ.കെ. ശിവൻ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ
എന്നിവർ സംസാരിച്ചു.

എ.ഐ.എസ്. എഫ് ജില്ലാസെക്രട്ടറിയായി തിരഞ്ഞെടുത്ത മിഥുൻ പോട്ടേക്കാരനെ എ.ഐ. ആർ.ഡി.എം സംസ്ഥാന ട്രഷറർ ബാബു ചിങ്ങാരത്ത് ആദരിച്ചു.

കെ.എസ്.പ്രസാദ് സ്വാഗതവും ടി.വി.വിബിൻ നന്ദിയും പറഞ്ഞു.

ഡോ. ബി.ആർ അംബേദ്കറുടെ 134-ാം ജന്മദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഭരണഘടന ശില്പി ഡോ. ബി. ആർ.അംബേദ്കറുടെ 134-ാംജന്മദിനം ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു.

മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ സമ്മേളനത്തിലും മണ്ഡലം പ്രസിഡന്റ് ആർച്ച് അനീഷ്, ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി. സി.രമേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് രമേശ് അയ്യർ, ട്രഷറർ ജോജൻ കൊല്ലാട്ടിൽ, സെബാസ്റ്റ്യൻ ചാലിശ്ശേരി, ടൗൺ പ്രസിഡന്റ് ലിഷോൺ ജോസ്, ടൗൺ ജനറൽ സെക്രട്ടറി ബാബുരാജ് തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കർഷക കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ കർഷകർക്ക്‌ വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചു.

കർഷക കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രവീൺസ് ഞാറ്റുവെട്ടി അദ്ധ്യക്ഷത വഹിച്ചു.

കർഷക കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി അംഗം ജോമി ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു.

ജില്ലാ സെക്രട്ടറി കെ.ബി. ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി.

ദേവദാസ് കാട്ടൂർ, ഭാസി കാരപ്പറമ്പിൽ, സന്തോഷ് ആലുക്ക എന്നിവർ സംസാരിച്ചു.

റോയ് പൊറത്തുക്കാരൻ സ്വാഗതവും പി. ഭാസ്കരൻ നന്ദിയും പറഞ്ഞു.

പ്രവേശനോത്സവവും യാത്രയയപ്പ് സംഗമവും നടത്തി

ഇരിങ്ങാലക്കുട : കാട്ടൂർ ഇല്ലിക്കാട് മുനവ്വിറുൽ ഹുദാ മദ്രസയിൽ മുഅല്ലിമായി ജോലി ചെയ്തിരുന്ന ഹംസ ഉസ്താദിന് യാത്രയയപ്പും മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പഠന സാമഗ്രികളുടെ വിതരണവും നടത്തി.

മഹല്ല് ഖത്തീബ് അബ്ബാസ് മിസ്ബാഹാ പ്രാർത്ഥന നടത്തി.

മഹല്ല് സെക്രട്ടറി പി.എം. റിയാസ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ഇല്ലിക്കാട് സംസം ചാരിറ്റബിൾ കമ്മിയുടെ നേതൃത്വത്തിൽ മദ്രസ്സ വിദ്യാർഥികൾക്ക് ടെക്സ്റ്റ് ബുക്കും നോട്ട് ബുക്കും വിതരണം ചെയ്തു.

മഹല്ല് ട്രഷറർ ഖാദർ, മഹല്ല് ജോ. സെക്രട്ടറി ഇ.കെ. കബീർ, ഷമീർ തളിക്കുളം, മുഹമ്മദ് കുട്ടി, സംസം പ്രസിഡൻ്റ് എൻ.ഐ. സിദ്ദിഖ്, സംസം സെക്രട്ടറി കെ.കെ. സലിം, ട്രഷറർ ഷാനവാസ് പാലക്കൽ, മുഹമ്മദ് കുട്ടി പാലക്കൽ, അബ്ദുൾ ജബ്ബാർ അൻവരി, അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു.

കെ.വി. രാമനാഥൻ അനുസ്മരണവും കുട്ടികളുടെ സർഗ്ഗസംഗമം ആലവട്ടവും ഏപ്രിൽ 10ന്

ഇരിങ്ങാലക്കുട : പ്രശസ്ത ബാലസാഹിത്യകാരൻ കെ.വി. രാമനാഥൻ്റെ രണ്ടാം ചരമ വാർഷികദിനാചരണവും കുട്ടികളുടെ സർഗ്ഗസംഗമം ആലവട്ടവും ഏപ്രിൽ 10ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ വാൾഡൻ പോണ്ട് ഹൗസിൽ സംഘടിപ്പിക്കും.

പ്രശസ്ത ചിത്രകാരൻ മോഹൻദാസ് കുട്ടികളുടെ സർഗ്ഗസംഗമം ഉദ്ഘാടനം ചെയ്യും.

വൈകീട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു അനുസ്മരണ പ്രഭാഷണം നടത്തും.

പ്രശസ്ത കൂടിയാട്ട കലാകാരൻ ഡോ. വേണുജി, അശോകൻ ചരുവിൽ, എം.എൻ. വിനയകുമാർ, കലാഭവൻ നൗഷാദ്, രേണു രാമനാഥ്, ഉദിമാനം അയ്യപ്പക്കുട്ടി, രാജൻ നെല്ലായി തുടങ്ങിയ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും.

വിവിധ ഭാഗങ്ങളിൽ നിന്നായി അറുപതോളം ബാല പ്രതിഭകൾ സർഗ്ഗസംഗമത്തിൽ അണിനിരക്കും.

നിര്യാതയായി

മറിയം

ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം പരേതനായ വലിയ പറമ്പിൽ ജോസഫ് ഭാര്യ മറിയം (86) നിര്യാതയായി.

സംസ്കാരം ഏപ്രിൽ 9 (ബുധനാഴ്ച) രാവിലെ 9 മണിക്ക് സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

മക്കൾ : ലൈജു, സിസ്റ്റർ മെർലി, ലൈസി, വർഗ്ഗീസ് ലിജോ

മരുമക്കൾ : പരേതനായ ജോർജ്, റോയ്, ഡോളി

ലോക ആരോഗ്യ ദിനാചരണം :സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് മറ്റേണിറ്റി ആൻഡ് ചൈൽഡ് ഹെൽത്ത് എന്ന വിഷയത്തിൽ ഐ.എം.എ. വനിതാ വിഭാഗമായ ‘വിമ’യുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയിൽ സെമിനാർ സംഘടിപ്പിച്ചു.

ഡോ. സിമി ഫാബിയൻ മുഖ്യപ്രഭാഷണം നടത്തി.

വിമ പ്രസിഡന്റ് ഡോ. മഞ്ജു, ഡോ. ആർ.ബി. ഉഷാകുമാരി, ഡോ. ഹരീന്ദ്രനാഥ്, മാനേജർ മുരളിദത്തൻ എന്നിവർ പ്രസംഗിച്ചു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ യൂത്ത് കോൺഗ്രസ്സിന്റെ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട : മാസപ്പടി കേസിൽ മകൾ വീണ വിജയനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് അസറുദ്ദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റുമാരായ ജോമോൻ മണാത്ത്, കെ. ശരത് ദാസ്, സഞ്ജയ് ബാബു, നിയോജക മണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആന്റണി, അജയ് മേനോൻ, അഡ്വ. ഗോകുൽ കർമ്മ, അഖിൽ കാഞ്ഞാണിക്കാരൻ, എൻ.ഒ. ഷാർവിൻ, ഡേവിസ് ഷാജു, ഷിൻസ് വടക്കൻ, അഖിൽ സുനിൽ, അനന്തകൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ അസ്‌കർ സുലൈമാൻ, സി.വി. വിജീഷ്, വി.ബി. അമൽ തുടങ്ങിയവർ നേതൃത്വം നൽകി.

വാട്ടർ അതോറിറ്റി അറിയിപ്പ്

ഇരിങ്ങാലക്കുട : ഏപ്രിൽ 9ന് (ബുധനാഴ്‌ച്ച) പടിയൂർ പഞ്ചായത്ത് ഓഫീസിൽ രാവിലെ 10.30 മുതൽ വൈകീട്ട് 3.30 വരെ വാട്ടർ ചാർജ്ജ് നേരിട്ട് അടക്കാനുള്ള അവസരം ഒരുക്കും.

ഉപഭോക്താക്കൾക്ക് ഈ അവസരം പ്രയോജനപ്പെടുത്തി വാട്ടർ ചാർജ്ജ് അടക്കാവുന്നതാണെന്ന് പി എച്ച് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

പടിയൂർ അമൃതം അംഗൻവാടി നാടിനു സമർപ്പിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ പെട്ട പടിയൂർ ഗ്രാമപഞ്ചായത്ത് 4-ാം വാർഡിലെ അമൃതം അംഗനവാടി രാജ്യസഭാംഗം പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് അധ്യക്ഷത വഹിച്ചു.

രാജ്യസഭാ എം പിയായ സന്തോഷ് കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 29.94 ലക്ഷം രൂപ ഉപയോഗിച്ചാണ് അംഗനവാടി നിർമ്മിച്ചിരിക്കുന്നത്.

അംഗനവാടി നിർമ്മിക്കുന്നതിന് എടതിരിഞ്ഞിയിൽ അഞ്ചു സെന്റ് സ്ഥലം നൽകിയത് നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന എടതിരിഞ്ഞി പുളിപറമ്പിൽ പി എസ് സുകുമാരൻ മാസ്റ്ററുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ കുടുംബമാണ്.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.വി. വിബിൻ, ജയ ശ്രീലാൽ, മെമ്പർമാരായ ലത സഹദേവൻ, കെ.വി. സുകുമാരൻ എന്നിവർ ആശംസകൾ നേർന്നു.

അസി. എക്സിക്യൂട്ടീവ് എൻജിനീയർ എം.പി. സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് സ്വാഗതവും, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. എം. ഹസീബ് അലി നന്ദിയും പറഞ്ഞു.