ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് എൽ.പി. സ്കൂളിൽ ‘വിജയാരവം’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് എൽ.പി. സ്കൂളിൽ ‘വിജയരവം’ അവാർഡ് ദാനവും അനുമോദന ചടങ്ങും നടന്നു.

സി.എം. കിഡ്സ് സ്കോളർഷിപ്പ് ജേതാക്കളായ 41 കുട്ടികളെയും, മതബോധന പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും, സ്പെൽ ബി, ഡി.സി.എൽ. മത്സര പരീക്ഷകളിലെ വിജയികളെയും, മാതാപിതാക്കൾക്ക് വേണ്ടി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെയും ആദരിച്ചു.

സിസ്റ്റർ ഹാൻസി അധ്യക്ഷത വഹിച്ചു.

ഉദയ പ്രൊവിൻസ് എജ്യുക്കേഷൻ കൗൺസിലർ സിസ്റ്റർ മരിയറ്റ് ഉദ്ഘാടനം ചെയ്തു.

മുൻ പി.ടി.എ. പ്രസിഡന്റ് തോംസൺ ചിരിയങ്കണ്ടത്ത്, വാർഡ് കൗൺസിലർ പി.വി. ശിവകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് വിജയികൾക്കുള്ള അവാർഡ് ദാനവും അനുമോദന ചടങ്ങും നടന്നു.

പി.ടി.എ. പ്രസിഡന്റ് സിജു യോഹന്നാൻ സ്വാഗതവും അധ്യാപക പ്രതിനിധി കെ.എഫ്. ഫാൻസി നന്ദിയും പറഞ്ഞു.

സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ‘സർഗ്ഗധാര’ കലോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ‘സർഗ്ഗധാര’ കലോത്സവത്തിന് വർണാഭമായ തുടക്കമായി.

വിദ്യാർഥികളിലെ കലാപരവും സർഗാത്മകവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ദ്വിദിന സ്കൂൾ കലോത്സവം പ്രശസ്ത ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ കലാഭവൻ ജോഷി ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ‘ചിരിവിരുന്ന്’ പരിപാടി അരങ്ങേറി.

സ്കൂൾ മാനേജർ റവ. ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് അജോ ജോൺ ആശംസകൾ അർപ്പിച്ചു. തുടർന്ന് അദ്ദേഹം ഒരുക്കിയ ഗാനവിരുന്ന് കുട്ടികൾക്ക് പുത്തൻ അനുഭവമായി മാറി.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് റീജ ജോസ് സ്വാഗതവും പ്രോഗ്രാം കൺവീനർ സിബി ദേവസ്സി നന്ദിയും പറഞ്ഞു.

സഖി- സ്ത്രീ ശാക്തീകരണം ; ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ബികോം ഫിനാൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “സഖി- സ്ത്രീ ശാക്തീകരണം” എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജി വിവിജ സേതുമോഹൻ നിർവഹിച്ചു.

വൈസ് പ്രിൻസിപ്പൽ ഡോ. സേവ്യർ ജോസഫ് അധ്യക്ഷത വഹിച്ചു.

എച്ച്.ആർ. കോർഡിനേറ്റർ അസി. പ്രൊഫ. ഷീബ വർഗ്ഗീസ് ആശംസകൾ നേർന്നു.

മുഖ്യപ്രഭാഷക ഡോ. രഞ്ജു ജോസഫ് സ്ത്രീകൾ വിദ്യാഭ്യാസത്തിലൂടെയും തൊഴിൽ സംരംഭങ്ങളിലൂടെയും സാമ്പത്തികമായി സ്വയം പര്യാപ്തരാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആത്മവിശ്വാസത്തോടെയും സ്വതന്ത്രമായും ജീവിതം മുന്നോട്ടു നയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.

ഡിപ്പാർട്ട്മെൻ്റ് മേധാവി അസോസിയേറ്റ് പ്രൊഫസർ കെ.ജെ. ജോസഫ് സ്വാഗതവും സ്റ്റാഫ് കോർഡിനേറ്റർ അസിസ്റ്റൻ്റ് പ്രൊഫസർ വി. സന്ധ്യ നന്ദിയും പറഞ്ഞു.

വയലാർ കാവ്യ ഗാനാഞ്ജലിയിൽ സംഗീത സാന്ദ്രമായി ശാന്തിനികേതൻ

ഇരിങ്ങാലക്കുട : മലയാളം കേരളപാഠാവലിയിലെ പത്താം ക്ലാസ് പാഠഭാഗം ‘വയലാർ രാമവർമ്മയുടെ പ്രയാണം’ എന്ന കവിതയുടെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി വയലാറിൻ്റെ കവിതകളെയും ഗാനങ്ങളെയും കോർത്തിണക്കി കൊണ്ട് ശാന്തിനികേതൻ സ്കൂൾ വിദ്യാർഥികൾ നടത്തിയ വയലാർ കാവ്യഗാനാഞ്ജലി ശ്രദ്ധേയമായി.

മലയാളം സാഹിത്യ ക്ലബ്ബ് നീർമാതളത്തിലെ അംഗങ്ങളായ പത്താം ക്ലാസ് വിദ്യാർഥികളാണ് പരിപാടി സംഘടിപ്പിച്ചത്.

സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് പ്രിൻസിപ്പൽ ഹരീഷ് മേനോൻ ഉദ്ഘാടനം ചെയ്തു.

സംഗീത അധ്യാപിക സൗപർണിക വിശിഷ്ടാതിഥിയായി.

വയലാറിൻ്റെ ജീവിതത്തെയും സാഹിത്യ സംഭാവനകളെയും കുറിച്ച് ക്ലബ്ബ് പ്രസിഡൻ്റ് പി.എസ്. സനുഷ സംസാരിച്ചു.

മലയാളവിഭാഗം മേധാവി കെ.സി. ബീന, പോഗ്രാം കൺവീനർ പി.വി. രുദ്രപ്രിയ, പി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.

സംഗീത അധ്യാപിക സൗപർണ്ണിക, പി.വി. ലക്ഷ്മി വാര്യർ, ടി.എസ്. അഭിനവ്, എ.ജെ. ലക്ഷ്മിശ്രീ, അഭിഷേക് കൃഷ്‌ണ, ശ്രീയ ശ്രീകുമാർ എന്നിവർ വയലാറിൻ്റെ കവിതകളും സിനിമാഗാനങ്ങളും ആലപിച്ചു.

വൈസ് പ്രിൻസിപ്പൽ ഗീത രവീന്ദ്രൻ, ഹെഡ്മിസ്ട്രസ്സ് സജിത അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

കൺവീനർമാരായ പി.വി. രുദ്രപ്രിയയും ലക്ഷ്മിശ്രീയും നേതൃത്വം നൽകി.

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴവും സൗന്ദര്യവും പകർന്ന് ‘നാദ് മിലാപ്’

ഇരിങ്ങാലക്കുട : നാദോപാസന ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ മാധവനാട്യ ഭൂമിയിൽ സംഘടിപ്പിച്ച ‘നാദ് മിലാപ്’ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ശിൽപശാലയും മെഹ്ഫിലും സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായി.

രാംപൂർ–സഹസ്‌വാൻ ഘരാനയിലെ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞൻ ഉസ്താദ് ഗുലാം നിയാസ് ഖാൻ പരിപാടിക്ക് നേതൃത്വം നൽകി.

രാവിലെ നടന്ന ഹിന്ദുസ്ഥാനി വോക്കൽ ശിൽപശാലയിൽ സംഗീത വിദ്യാർഥികൾക്കും അധ്യാപകർക്കും സംഗീതാസ്വാദകർക്കുമായി രാഗങ്ങൾ, ആലാപ്, ബന്ദിഷ്, അവതരണശൈലി തുടങ്ങിയ വിഷയങ്ങളിൽ പരിശീലനവും സംവാദവും നടന്നു.

സംഗീതത്തിന്റെ ഭാവവും സൗന്ദര്യവും ആഴത്തിൽ മനസ്സിലാക്കാൻ ശിൽപശാല അവസരമൊരുക്കി.

വൈകീട്ട് നടന്ന മെഹ്ഫിലിൽ ഉസ്താദ് ഗുലാം നിയാസ് ഖാൻ സംഗീതാവതരണം നടത്തി.

ഹാർമോണിയത്തിൽ കെ.ടി. ജയപ്രകാശും തബലയിൽ എസ്. അമിത് രാജും അദ്ദേഹത്തെ അനുഗമിച്ചു.

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ ആഴവും സൗന്ദര്യവും അടുത്തറിയാൻ സാധിച്ച മെഹ്ഫിൽ സംഗീതാസ്വാദകർക്ക് ഹൃദ്യമായ അനുഭവമായി.

ഇരിങ്ങാലക്കുടയിൽ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ പ്രചാരണത്തിനും ആസ്വാദനത്തിനും പുതിയൊരു വേദിയൊരുക്കിയ പരിപാടിയായി ‘നാദ് മിലാപ്’ മാറി.

സ്ത്രീ സുരക്ഷാ പെൻഷൻ ; സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കേരള മഹിളാ സംഘം

ഇരിങ്ങാലക്കുട : സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പൊതുയോഗവും നടത്തി.

ജില്ലാ പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് സുമതി തിലകൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി അൽഫോൺസ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം
അനിത രാധാകൃഷ്ണൻ, സിപിഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം
കെ.എസ്. പ്രസാദ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, പ്രിയ സുനിൽ എന്നിവർ പ്രസംഗിച്ചു.

സിന്ധു പ്രദീപ്, ബിന്ദു പ്രദീപ്, ഷൈല അശോകൻ, ശോഭന മനോജ് എന്നിവർ നേതൃത്വം നൽകി.

ധർമേന്ദ്ര പ്രധാന്റെ രാജി : ആഹ്ലാദ പ്രകടനം നടത്തി യൂത്ത് കോൺഗ്രസ്‌

ഇരിങ്ങാലക്കുട : നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചതിൽ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദപ്രകടനം നടത്തി.

നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരന്റെ നേതൃത്വത്തിൽ നടന്ന പ്രകടനം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു.

ഡിസിസി ജനറൽ സെക്രട്ടറി ടി.വി. ചാർളി മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് ഫെസ്റ്റിൻ ഔസഫ്, ജില്ലാ എക്സിക്യൂട്ട് മെമ്പർ ഗിഫ്റ്റ്സൺ ബിജു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻ്റുമാരായ ജോമോൻ മണാത്ത്, ഷാൽബിൻ പെരേര, ജസ്റ്റിൻ ജോർജ്ജ്, ശരത് ദാസ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ എബിൻ ജോൺ, എൻ.ഒ. ഷാർവി എന്നിവർ പ്രസംഗിച്ചു.

ആൽബർട്ട് കാനംകുടം, അനന്തകൃഷ്ണൻ, ഷിൻസ് വടക്കൻ, എൽജോ കളത്തിങ്കൾ, അജീഷ് അരാണാട്ടുകാര, മിഥുൻ കാറളം തുടങ്ങിയവർ നേതൃത്വം നൽകി.

ഡൽഹിയിലെ വിദ്യാർഥി യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി എഐവൈഎഫ് – എഐഎസ്എഫ് കാറളം മേഖല കമ്മിറ്റി

ഇരിങ്ങാലക്കുട : നീതി നിഷേധത്തിന്റെ ഇരുട്ടിനെതിരെ എഐവൈഎഫ് – എഐഎസ്എഫ് കാറളം മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ കാറളം സെന്ററിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

എഐവൈഎഫ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. വിബിൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.

സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.എസ്. ശ്യാംകുമാർ, എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.വി. വിഘ്നേഷ്, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ബൈജു, എം. സുധീർദാസ്, സി.കെ. ആരോമൽ, ദിൽജിത്ത്, ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

നിര്യാതയായി

സുലോചന

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി മരോട്ടിക്കുന്നത്ത് രാജു ഭാര്യ സുലോചന (71) നിര്യാതയായി.

സംസ്കാരം ശനിയാഴ്ച (ജൂലൈ 25) രാവിലെ 9 മണിക്ക് മുക്തിസ്ഥാനിൽ.

മക്കൾ : സുനിൽ, സുധി

മരുമക്കൾ : തുളസി, ശാരി

മൂന്നാമത് “ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് മിഴിവേകാൻ മൂന്നു മന്ത്രിമാർ

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്‌സ് കോളെജും തൃശൂർ ചലച്ചിത്ര കേന്ദ്രവും ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന
മൂന്നാമത് ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് മിഴിവേകാൻ മൂന്നു മന്ത്രിമാർ.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സ്പോർട്സ് – യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജെനീഷ്, ഹരിജനക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി എന്നിവരുടെ സാന്നിദ്ധ്യം ഋതുവിൻ്റെ മാറ്റു കൂട്ടും.

വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന
സായാഹ്ന സദസ്സിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
‘സ്റ്റുഡൻ്റ്സ് ട്രാപ്പ്’ ലൈവ് ഫോക് ബാൻഡ് പരിപാടിയുടെ ഭാഗമായി മന്ത്രി ഒ.ജെ. ജനീഷ് ഋതുവേദി സന്ദർശിക്കും.

25ന് നടക്കുന്ന “കുമ്പിളൂട്ട്” പരിപാടിയുടെ കലവറ തുറക്കൽ ചടങ്ങും അദ്ദേഹം നിർവഹിക്കും.

25ന് സെൻ്റ് ജോസഫ്‌സിൻ്റെ പൂർവ്വ വിദ്യാർഥിനിയും ചരിത്ര വിഭാഗം അധ്യാപികയുമായിരുന്ന മന്ത്രി തുളസി ഋതു സന്ദർശിക്കും.

ക്യാമ്പസ്സിൽ പുതുതായി ഒരുക്കിയ ഇക്കോ ഗാർഡനായ ‘ഋതുമുറ്റം’ മന്ത്രി ഉദ്ഘാടനം ചെയ്യും.

25ന് ഉച്ചയോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ക്യാമ്പസ് സന്ദർശിക്കും. ക്യാമ്പസിൽ വൃക്ഷത്തെ നടും.

തുടർന്ന് ഓപ്പറേഷൻ തൂഫാൻ – ലഹരിവിരുദ്ധ പ്രൊജക്ടിനോട് ചേർന്ന് ക്യാമ്പസിൽ നടത്തുന്ന വിവിധ പരിപാടികൾ അദ്ദേഹം വീക്ഷിക്കും.