ജോസ്
ഇരിങ്ങാലക്കുട : ചെമ്മണ്ട ചേറ്റുപുഴക്കാരൻ തോമസ് മകൻ ജോസ് (60) നിര്യാതനായി.
സംസ്കാരം ചൊവ്വാഴ്ച (ജൂൺ 24) വൈകീട്ട് 4 മണിക്ക് പൊറത്തിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
ഭാര്യ : റോസിലി
മക്കൾ : സിജോ, സിജി
ജോസ്
ഇരിങ്ങാലക്കുട : ചെമ്മണ്ട ചേറ്റുപുഴക്കാരൻ തോമസ് മകൻ ജോസ് (60) നിര്യാതനായി.
സംസ്കാരം ചൊവ്വാഴ്ച (ജൂൺ 24) വൈകീട്ട് 4 മണിക്ക് പൊറത്തിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
ഭാര്യ : റോസിലി
മക്കൾ : സിജോ, സിജി
ഇരിങ്ങാലക്കുട : യു.എ.ഇ.യിലുള്ള ഇരിങ്ങാലക്കുടയിലെ പ്രവാസികളുടെ കൂട്ടായ്മയായ കെ.എൽ.45 യു.എ.ഇ.യുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി ആദ്യഘട്ട പഠനോപകാരണങ്ങൾ വിതരണം ചെയ്തു.
ആസാദ് റോഡിൽ ജോസഫ് വല്ലച്ചിറക്കാരന്റെ വസതിയിൽ നടത്തിയ ചടങ്ങിൽ ഇരിങ്ങാലക്കുട സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ആൻസൺ ഡൊമിനിക് മുഖ്യാതിഥിയായിരുന്നു.
ഇരിങ്ങാലക്കുട കെ.എൽ. 45 പ്രവാസി വെൽഫെയർ ട്രസ്റ്റ് ചെയർമാൻ അബ്ദുൽ മനാഫ്, അംഗങ്ങളായ ജോബി വർഗീസ്, അഗ്നലോ ഫ്രാൻസിസ്, ജോഷിമോൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രദീഷ് കരിമ്പനക്കൽ നന്ദി പറഞ്ഞു.
ഇരിങ്ങാലക്കുട : കലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ നേരിടുന്ന അവഗണനയ്ക്കെതിരെ മാർച്ച് 15ന് വിളംബരം ചെയ്ത റെയിൽവേ സ്റ്റേഷൻ സമരത്തിന്റെ 100-ാം ദിനത്തിൽ കല്ലേറ്റുംകര ജംഗ്ഷനിൽ സമരാഗ്നി വൃത്തം സംഘടിപ്പിച്ചു.
റെയിൽവേ സ്റ്റേഷൻ വികസന സമിതി വർക്കിംഗ് പ്രസിഡന്റ് കെ.എഫ്. ജോസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഡേവിസ് തുളുവത്ത് അധ്യക്ഷത വഹിച്ചു.
സോമൻ ശാരദാലയം സമരസന്ദേശം നൽകി.
ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ സ്വാഗതവും ജോസ് കുഴിവേലി നന്ദിയും പറഞ്ഞു.
ലാലു, ജോസ് മാളിയേക്കൽ, പോൾസൺ പുന്നേലി, കുമാരൻ കൊട്ടാരത്തിൽ, ജോസ് പുന്നേലി എന്നിവർ നേതൃത്വം നൽകി.
ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ 11-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണം പകൽവീട്ടിൽ സംഘടിപ്പിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല സജീവൻ അധ്യക്ഷത വഹിച്ചു.
വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ മഞ്ജു ജോർജ്ജ് ആശംസകൾ നേർന്നു.
മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് നൽകി.
യോഗ ഇൻസ്ട്രക്ടർ ഡോ. ശ്രീദ മെഗാ യോഗ പരിശീലനത്തിന് നേതൃത്വം നൽകി.
തുടർന്ന് വെളളാങ്ങല്ലൂർ ആയുർവേദ ഡിസ്പെൻസറിലെയും വിവിധ ആയുഷ് യോഗ ക്ലബ് അംഗങ്ങളുടെയും നൃത്തയോഗ അവതരണവും അരങ്ങേറി.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിയോ ഡേവിസ്, ആയുർവേദ ഡിസ്പെൻസറിയിലെ ജീവനക്കാർ തുടങ്ങി 80 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു.
ഇരിങ്ങാലക്കുട : ജൂലൈ 10 മുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കെ.ഒ. വിൻസെന്റ് മാസ്റ്ററുടെയും നിസാന ബിമൽ ജാസ്മിന്റെയും സ്മരണാർത്ഥം ജൂൺ 28ന്
ടൗൺഹാളിൽ ചിത്രരചനാ മത്സരവും കരോക്കെ ഗാനാലാപന മത്സരവും സംഘടിപ്പിക്കും.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ചിത്രരചനാ മത്സരം ആർട്ടിസ്റ്റ് മോഹൻദാസ് ഉദ്ഘാടനം ചെയ്യും.
യുകെജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വാട്ടർ കളർ മത്സരവും 6 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിങ് മത്സരവും ആണ് സംഘടിപ്പിക്കുന്നത്.
വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന ഗാനാലാപന മത്സരം യുവതലാസാഹിതി ജില്ലാ സെക്രട്ടറി സോമൻ താമരക്കുളം ഉദ്ഘാടനം ചെയ്യും.
ഒ.എൻ.വി. കുറുപ്പ്, പി. ഭാസ്കരൻ, വയലാർ രാമവർമ്മ, ശ്രീകുമാരൻ തമ്പി എന്നിവർ രചിച്ച ഗാനങ്ങളാണ് ആലപിക്കേണ്ടത്.
18 വയസ്സ് വരെയുള്ളവർ, 18 വയസ്സിനു മുകളിൽ വരുന്നവർ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്.
മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ട നമ്പറുകൾ : 9744832277, 9947117145, 8281558161
ഇരിങ്ങാലക്കുട : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യം അർപ്പിച്ച് പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഹ്ലാദപ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി, നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, എം.ആർ. ഷാജു, സിജു പാറേക്കാടൻ, പി.എൻ. സുരേഷ്കുമാർ, പി.ബി. സത്യൻ, ക്യാപ്റ്റൻ ദാസൻ, ഗണേഷ്, പ്രതാപൻ എന്നിവർ നേതൃത്വം നൽകി.
ശങ്കരൻ
ഇരിങ്ങാലക്കുട : നഗരസഭ പതിനഞ്ചാം വാർഡ് കൊല്ലാട്ടി ക്ഷേത്രത്തിനു സമീപം പള്ളിച്ചാടത്ത് വീട്ടിൽ തൃപ്പായി മകൻ ശങ്കരൻ (79) നിര്യാതനായി.
സംസ്കാരം ജൂൺ 24 (ചൊവ്വാഴ്ച്ച) ഉച്ചക്ക് 12 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
ഭാര്യ : ഭാരതി
മക്കൾ : ജഗദീഷ്, ഡോ ജലജ, പരേതയായ ജയ
മരുമക്കൾ : അമ്പിളി, സന്തോഷ്, പരേതനായ അനിലൻ.
അരവിന്ദാക്ഷ മേനോൻ
ഇരിങ്ങാലക്കുട : റിട്ട. വില്പന നികുതി അസിസ്റ്റൻ്റ് കമ്മീഷണർ മുരിയാട് മണവക്കത്ത് അരവിന്ദാക്ഷ മേനോൻ (88) നിര്യാതനായി.
സംസ്കാരം ജൂൺ 22 (ഞായറാഴ്ച്ച) രാവിലെ 11 മണിക്ക് മുരിയാട് വീട്ടുവളപ്പിൽ.
ഭാര്യ : ഛാത്രാട്ടിൽ സരളാദേവി (മുരിയാട്
എ യു പി സ്കൂൾ റിട്ടയേർഡ് പ്രധാനാധ്യാപിക)
മക്കൾ : ശ്രീകുമാർ മുരിയാട് (ഫോട്ടോഗ്രാഫർ), ഡോ വിജയകുമാർ
മരുമകൾ : മിനി ശ്രീകുമാർ
ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പഞ്ചദിന ഞാറ്റുവേല മഹോത്സവം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിളളി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പവലിയനിലാണ് 5 ദിവസത്തെ ഞാറ്റുവേല മഹോത്സവം നടക്കുന്നത്.
നടീൽ വസ്തുക്കൾ, വിത്തുകൾ, കൈത്തറി ഉൽപ്പന്നങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ, ഗാർഡനിംങ് ഉൽപ്പന്നങ്ങൾ തുടങ്ങിയവയൊക്കെ ഞാറ്റുവേല മഹോത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനം, പാചക രംഗത്തെ നൂതന പ്രവണതകൾ, പുതിയ കാർഷിക രീതികൾ, വളപ്രയോഗം എന്നിവ സംബന്ധിച്ച സെമിനാറുകളും, പഞ്ചായത്തിന്റെ പുതിയ പദ്ധതികളായ മൈഡിഷ് മൈപ്ലേയ്റ്റ്, ചോരക്ക് ചീര, ജാതി കർഷകർക്കൊരു കൈത്താങ്ങ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും, ഞാറു നടീൽ മത്സരം, ഓല മെടയൽ മത്സരം, ഓലപ്പന്ത് നിർമ്മാണ മത്സരം, മഴനടത്തം തുടങ്ങിയവയും ഞാറ്റുവേല മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
മുരിയാട് പഞ്ചായത്തിനകത്തെ കരിന്തല കൂട്ടത്തിൻ്റെ പ്രവർത്തകരെയും തെരഞ്ഞെടുക്കപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരെയും ആദരിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, ബ്ലോക്ക് എ.ഡി.എസ്. മിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സരിത സുരേഷ്, കെ.യു. വിജയൻ പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനിൽകുമാർ, നിജി വത്സൻ, കെ. വൃന്ദകുമാരി, നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, റോസ്മി ജയേഷ്, മണി സജയൻ, ജിനി സതീശൻ, സി.ഡി.എസ്. ചെയർപേഴ്സൺ സുനിത രവി, മുരിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.എ. മനോഹരൻ, പുല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
കൃഷി ഓഫീസർ ഡോ. അഞ്ജു പി. രാജ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.ബി. ജോഷി നന്ദിയും പറഞ്ഞു.
തുടർന്ന് ഉദിമാനം അയ്യപ്പക്കുട്ടിയുടെയും കരിന്തലക്കൂട്ടത്തിൻ്റെയും കലാപരിപാടികൾ അരങ്ങേറി.
ഇരിങ്ങാലക്കുട : നഗരസഭയിലെ 12, 36, 37 എന്നീ വാർഡുകളുടെ പരിധിയിലൂടെ കടന്ന് പോകുന്ന പള്ളിക്കാട് ബ്ലോക്ക് ഓഫീസ് റോഡ് അതിശോചനീയാവസ്ഥയിലായിട്ടും പുതുക്കി പണിയാൻ തുക അനുവദിക്കാത്ത നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ പ്രതിഷേധിച്ച് സിപിഎം “വഴി സമരം” നടത്തി.
പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.എൽ. ജീവൻലാൽ സമരം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് സെൻ്റർ ബ്രാഞ്ച് സെക്രട്ടറി പി.കെ. സജി അധ്യക്ഷത വഹിച്ചു.
പള്ളിക്കാട് ബ്രാഞ്ച് സെക്രട്ടറി സി.കെ. പ്രദീപ്, നഗരസഭ കൗൺസിലർമാരായ സി.എം. സാനി, സതി സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ്സ് നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതി പുതിയ റോഡുകൾക്കായി ഫണ്ട് അനുവദിക്കാൻ കഴിയില്ല എന്ന് പറയുമ്പോൾ അതിനൊപ്പം നിൽക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്ന് സിപിഎം ആരോപിച്ചു.
റോഡ് വികസനം അമൃത് ടു പദ്ധതിയിൽ ഉൾപ്പെടുത്താൻ മന്ത്രി ഡോ. ആർ. ബിന്ദു ഇടപെട്ടിട്ടും അമൃത ടു ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭ മനപ്പൂർവ്വം വൈകിപ്പിച്ചതായും സിപിഎം ആരോപണമുയർത്തി.