ക്ഷേത്ര കലാപഠനത്തിനായി അവിട്ടത്തൂരിൽ “അഗസ്ത്യ കലാപീഠം” പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : അവിട്ടത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര കലകൾ അഭ്യസിക്കുന്നതിന് “അഗസ്ത്യ കലാപീഠം” എന്ന പുതിയ സംരംഭം പ്രവർത്തനമാരംഭിച്ചു.

പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ബ്രഹ്മശ്രീ പത്മനാഭ ശർമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റി പ്രസിഡൻ്റ് ഡോ. ടി. ശിവകുമാർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വി.എസ്. മോഹനൻ സ്വാഗതവും, അഗസ്ത്യ ഗ്രൂപ്പ് ഓഫ് വുമൺ യൂണിറ്റി പ്രസിഡൻ്റ് രമ ശിവൻ നന്ദിയും പറഞ്ഞു.

പി.എൻ. ഈശ്വരൻ, സി.സി. സുരേഷ്, കൃഷ്ണൻ നമ്പൂതിരി, എ.കെ. ബാലൻ, കലാമണ്ഡലം ശിവദാസൻ, കുമ്മത്ത് രാമൻകുട്ടി, ഏഷ്യാഡ് ശശി, കലാനിലയം പ്രകാശൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് മാപ്രാണം ആയോധന കലാക്ഷേത്ര അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദർശനം അരങ്ങേറി.

നിര്യാതനായി

നാരായണ മേനോൻ

ഇരിങ്ങാലക്കുട : കൊടകര കരോട്ട് കുറിച്ചിയത്ത് ജാനകിയമ്മ മകൻ നാരായണ മേനോൻ (89)നിര്യാതനായി.

സംസ്കാരം നാളെ (ബുധനാഴ്ച)ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : രതിദേവി

മക്കൾ : അജിത, അനിത,
അമൃത, അനീഷ് കുമാർ

മരുമക്കൾ : ശ്രീകുമാർ, നന്ദകുമാർ, അജിത് കുമാർ, പ്രസീത

ഡോ.ബി.ആർ. അംബേദ്ക്കർ ദിനാചരണം നടത്തി

ഇരിങ്ങാലക്കുട : എ.ഐ. ആർ.ഡി.എം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഡോ.ബി. ആർ.അംബേദ്ക്കർ ജയന്തി ദിനത്തോടനുബദ്ധിച്ച് അനുസ്മരണ യോഗവും പതാക ഉയർത്തലും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

സി.പി.ഐ ജില്ലാ ട്രഷറർ ടി. കെ.സുധീഷ് ഉദ്ഘാടനം ചെയ്തു.

ഭാസി പാറാശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

സിപിഐ മണ്ഡലം അസി.സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, ബാബു
ചിങ്ങാരത്ത്, കെ.കെ. ശിവൻ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ
എന്നിവർ സംസാരിച്ചു.

എ.ഐ.എസ്. എഫ് ജില്ലാസെക്രട്ടറിയായി തിരഞ്ഞെടുത്ത മിഥുൻ പോട്ടേക്കാരനെ എ.ഐ. ആർ.ഡി.എം സംസ്ഥാന ട്രഷറർ ബാബു ചിങ്ങാരത്ത് ആദരിച്ചു.

കെ.എസ്.പ്രസാദ് സ്വാഗതവും ടി.വി.വിബിൻ നന്ദിയും പറഞ്ഞു.

ഡോ. ബി.ആർ അംബേദ്കറുടെ 134-ാം ജന്മദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഭരണഘടന ശില്പി ഡോ. ബി. ആർ.അംബേദ്കറുടെ 134-ാംജന്മദിനം ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു.

മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ സമ്മേളനത്തിലും മണ്ഡലം പ്രസിഡന്റ് ആർച്ച് അനീഷ്, ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി. സി.രമേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് രമേശ് അയ്യർ, ട്രഷറർ ജോജൻ കൊല്ലാട്ടിൽ, സെബാസ്റ്റ്യൻ ചാലിശ്ശേരി, ടൗൺ പ്രസിഡന്റ് ലിഷോൺ ജോസ്, ടൗൺ ജനറൽ സെക്രട്ടറി ബാബുരാജ് തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കർഷക കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ കർഷകർക്ക്‌ വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചു.

കർഷക കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രവീൺസ് ഞാറ്റുവെട്ടി അദ്ധ്യക്ഷത വഹിച്ചു.

കർഷക കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി അംഗം ജോമി ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു.

ജില്ലാ സെക്രട്ടറി കെ.ബി. ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി.

ദേവദാസ് കാട്ടൂർ, ഭാസി കാരപ്പറമ്പിൽ, സന്തോഷ് ആലുക്ക എന്നിവർ സംസാരിച്ചു.

റോയ് പൊറത്തുക്കാരൻ സ്വാഗതവും പി. ഭാസ്കരൻ നന്ദിയും പറഞ്ഞു.

പ്രവേശനോത്സവവും യാത്രയയപ്പ് സംഗമവും നടത്തി

ഇരിങ്ങാലക്കുട : കാട്ടൂർ ഇല്ലിക്കാട് മുനവ്വിറുൽ ഹുദാ മദ്രസയിൽ മുഅല്ലിമായി ജോലി ചെയ്തിരുന്ന ഹംസ ഉസ്താദിന് യാത്രയയപ്പും മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പഠന സാമഗ്രികളുടെ വിതരണവും നടത്തി.

മഹല്ല് ഖത്തീബ് അബ്ബാസ് മിസ്ബാഹാ പ്രാർത്ഥന നടത്തി.

മഹല്ല് സെക്രട്ടറി പി.എം. റിയാസ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ഇല്ലിക്കാട് സംസം ചാരിറ്റബിൾ കമ്മിയുടെ നേതൃത്വത്തിൽ മദ്രസ്സ വിദ്യാർഥികൾക്ക് ടെക്സ്റ്റ് ബുക്കും നോട്ട് ബുക്കും വിതരണം ചെയ്തു.

മഹല്ല് ട്രഷറർ ഖാദർ, മഹല്ല് ജോ. സെക്രട്ടറി ഇ.കെ. കബീർ, ഷമീർ തളിക്കുളം, മുഹമ്മദ് കുട്ടി, സംസം പ്രസിഡൻ്റ് എൻ.ഐ. സിദ്ദിഖ്, സംസം സെക്രട്ടറി കെ.കെ. സലിം, ട്രഷറർ ഷാനവാസ് പാലക്കൽ, മുഹമ്മദ് കുട്ടി പാലക്കൽ, അബ്ദുൾ ജബ്ബാർ അൻവരി, അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുടയിൽ ”സഹകരണ എക്സ്പോ”യുടെ വർണശബളമായ വിളംബര ജാഥ അരങ്ങേറി

ഇരിങ്ങാലക്കുട : മുകുന്ദപുരം, കൊടുങ്ങല്ലൂർ സർക്കിൾ സഹകരണ യൂണിയനുകളുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ തെയ്യത്തിന്റെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ വർണശബളമായ “സഹകരണ എക്സ്പോ 2025” വിളംബരജാഥ അരങ്ങേറി.

സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി അംഗം ലളിത ചന്ദ്രശേഖരൻ, കൊടുങ്ങല്ലൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. എം. ബിജുകുമാറിന് സഹകരണ പതാക കൈമാറി വിളംബര ജാഥ ഉദ്ഘാടനം ചെയ്തു.

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ കൺവീനർ കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു.

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എ.എസ്. ജിനി ആശംസകൾ നേർന്നു.

സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറിയും അസിസ്റ്റന്റ് രജിസ്ട്രാറുമായ എസ്. സുരേഷ് സ്വാഗതവും ചാലക്കുടി അസിസ്റ്റന്റ് രജിസ്ട്രാർ എ.ജെ. രാജി നന്ദിയും പറഞ്ഞു.

മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളിലെ 1000ത്തിലധികം സഹകാരികൾ വിളംബര ജാഥയിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട കുട്ടൻകുളം പരിസരത്തുനിന്ന് ആരംഭിച്ച ജാഥ പൂതംകുളം മൈതാനത്ത് അവസാനിച്ചു.

ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് ജനറൽ ബോഡി യോഗം

ഇരിങ്ങാലക്കുട : ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് ഇരിങ്ങാലക്കുട സോണൽ ജനറൽ ബോഡി യോഗം പ്രിയ ഹാളിൽ വെച്ച് നടന്നു.

സോണൽ പ്രസിഡൻ്റ് ഷജീർ കൊടകരപറമ്പിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് സുഷീൽ മണാറുകാവിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത കെ.എ. അനിലിനെ യോഗത്തിൽ ആദരിച്ചു.

സോണൽ സെക്രട്ടറി അനൂപ് കരുവന്നൂർ സ്വാഗതവും ജോജു നന്ദിയും പറഞ്ഞു.

സമാശ്വാസ പദ്ധതിയുടെ കാലാവധി ജൂൺ 30 വരെ നീട്ടണം : കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : ജി.എസ്.ടി. നിയമത്തിൽ സെക്ഷൻ 128 എ പ്രകാരം സർക്കാർ പുറപ്പെടുവിച്ച സമാശ്വാസ പദ്ധതിയുടെ (ആംനസ്റ്റി സ്ക്കീം) കാലാവധി ജൂൺ 30 വരെ നീട്ടണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

മാർച്ച് 30ന് അവസാനിച്ച ഈ പദ്ധതിയുടെ ആനുകൂല്യം സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന വ്യാപാര മേഖലയിലുള്ളവർക്ക് ഉപയോഗപ്രദമാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി.

യോഗത്തിൽ പി.ആർ. രമേഷ് ബാബു അധ്യക്ഷത വഹിച്ചു.

കെ.ടി.പി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എ. ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായ ജില്ലാ സെക്രട്ടറി ഫ്രാൻസൺ മൈക്കിൾ, പ്രസിഡന്റ് അഡ്വ. പി. ഉണ്ണികൃഷ്ണൻ, പി.ഡി. സൈമൺ, കെ.ആർ. മുരളീധരൻ, പി.എസ്. വിത്സൻ, വി. രതീഷ്, സുഷമ മോഹൻ, ഹിത പൗലോസ് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി
കെ.ആർ. മുരളീധരൻ (പ്രസിഡന്റ്), പി.എസ്. രമേഷ് ബാബു (സെക്രട്ടറി),
വി. രതീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

എം.ഡി.എം.എ.യുമായി പടിയൂർ സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട : ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ 2.58 ഗ്രാം എം.ഡി.എം.എ.യുമായി മതിലകം പുളിഞ്ചോട് അയ്യങ്കാളി റോഡിൽ വച്ച് പടിയൂർ മുഞ്ഞനാട് മലയാമ്പള്ളം വീട്ടിൽ മുഹമ്മദ് ബഷീർ (29) പിടിയിലായി.

മയക്കുമരുന്ന് വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരം തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് ലഭിച്ചതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും, മതിലകം പൊലീസ് സ്റ്റേഷൻ സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

ബഷീർ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിനെ പൊലീസ് പിന്തുടർന്ന് തടയുകയും തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ പാന്റ്സിന്റെ പോക്കറ്റിൽ നിന്നു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ എം.ഡി.എം.എ. കണ്ടെടുക്കുകയുമായിരുന്നു.

മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, സബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ, പ്രൊബേഷൻ സബ് ഇൻസ്പെക്ടർ അനു ജോസ്, എ.എസ്.ഐ. പ്രജീഷ്, സിവിൽ പൊലീസ് ഓഫീസർ അജീഷ്, തൃശൂർ റൂറൽ ജില്ലാ ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ പ്രദീപ്, എ.എസ്.ഐ. ലിജു, സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, നിശാന്ത് എന്നിവർ ചേർന്നാണ് ബഷീറിനെ പിടികൂടിയത്.