ഇരിഞ്ഞാലക്കുട : ശ്രീ സംഗമേശ്വര റസിഡൻ്റ്സ് അസോസിയേഷൻ്റെ 21-ാമത് വാർഷികം എൻ. വിശ്വനാഥ മേനോൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് ഹരികുമാർ തളിയക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡോ. വി.ആർ. ദിനേശ് വാര്യർ, ഡോ. നിത്യ കൃഷ്ണൻ എന്നിവരെയും 70 വയസ്സ് തികഞ്ഞ കുടുംബാംഗങ്ങളെയും നളിന്‍ എസ്. ബാബു ആദരിച്ചു.
പഠനത്തിലും കലാ- കായിക മത്സരങ്ങളിലും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കൗൺസിലർമാരായ സുജ സഞ്ജീവ്കുമാർ, സ്മിത കൃഷ്ണകുമാർ, ഗീത പുതുമന എന്നിവർ ആശംസകൾ നേർന്നു.
സെക്രട്ടറി മണി മേനോൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം നരേന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.












Leave a Reply