ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്തിൽ യു.ഡി.എഫിന്റെ ഐക്യത്തിനും വിജയത്തിനും വേണ്ടി പരമാവധി വിട്ടുവീഴ്ച ചെയ്തുവെന്ന് കേരള കോൺഗ്രസ്സ് ആളൂർ മണ്ഡലം കമ്മിറ്റി.
ആസന്നമായിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആളൂർ പഞ്ചായത്തിലെ ആകെയുള്ള 24 വാർഡുകളിൽ 5 വാർഡുകൾ കേരള കോൺഗ്രസ് പാർട്ടി മത്സരിക്കുവാൻ ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നീട് 5, 7 എന്നീ 2 വാർഡുകൾ മാത്രം തന്നാൽ മതിയെന്നു സമ്മതിച്ചിരുന്നു. ഒടുവിൽ ഇവയിൽ ഏഴാം വാർഡെങ്കിലും (ഉറുമ്പുകുന്ന്) തരാൻ ആവശ്യപ്പെട്ടെന്നും, എന്നിട്ടും അനുകൂലമായ തീരുമാനം ഉണ്ടായില്ലെന്നും കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുവാൻ പാർട്ടി മണ്ഡലം കമ്മിറ്റി തീരുമാനിച്ചുവെങ്കിലും കോൺഗ്രസ്സ് നേതൃത്വത്തിന്റെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ചും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടന്റെ നിർദ്ദേശ പ്രകാരവും യു.ഡി.എഫിന്റെ ഐക്യത്തിനും കെട്ടുറപ്പിനും വിജയത്തിനും വേണ്ടി കേരള കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ 5, 7 എന്നീ വാർഡുകളിൽ നൽകിയിരുന്ന നാമനിർദ്ദേശ പത്രികകൾ പിൻവലിച്ച് യു.ഡി.എഫിനെ പിന്തുണക്കുവാൻ തീരുമാനിച്ചതായി മണ്ഡലം പ്രസിഡന്റ് നൈജു ജോസഫ് ഊക്കൻ അറിയിച്ചു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് നൈജു ജോസഫ് ഊക്കൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ഭാരവാഹികളായ ജോബി മംഗലൻ, ജോജോ മാടവന, ജോർജ്ജ് കുറ്റിക്കാടൻ, തോമസ് ടി.എ. തോട്ട്യാൻ, ബാബു വർഗ്ഗീസ് വടക്കേപീടിക, ജോർജ്ജ് മംഗലൻ, റാൻസി സണ്ണി മാവേലി, പിയൂസ് കുറ്റിക്കാടൻ, ജോബി കുറ്റിക്കാടൻ, ജോഷി മാടവന, ജോൺസൻ മാടവന, ജോയ് ചുങ്കൻ, ജോഷി തോമസ്, ജോസ്റ്റിൻ പെരേപ്പാടൻ, മേരീസ് നൈജു, ലില്ലി ബാബു എന്നിവർ പ്രസംഗിച്ചു.












Leave a Reply