ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയും എ.ജെ.കെ.ബി.എ.യും സംയുക്തമായി ആൾ കേരള ജൂനിയർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
നവംബർ 29, 30 (ശനി, ഞായർ) തീയതികളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
കേരള ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ അംഗീകാരത്തോടെ നടക്കുന്ന ഈ ടൂർണമെന്റിൽ അണ്ടർ 11, അണ്ടർ 13, അണ്ടർ 15 വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.
സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ഫെതർ ഷട്ടിൽ ഉപയോഗിച്ചായിരിക്കും മത്സരങ്ങൾ.
പ്രായപരിധി :
- അണ്ടർ 11: 01/01/2014 നോ അതിനു ശേഷമോ ജനിച്ചവർ.
- അണ്ടർ 13: 01/01/2012 നോ അതിനു ശേഷമോ ജനിച്ചവർ.
- അണ്ടർ 15: 01/01/2010 നോ അതിനു ശേഷമോ ജനിച്ചവർ.
ഒരു കളിക്കാരന് പരമാവധി മൂന്ന് ഇവന്റുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിജയികൾക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും നൽകും.
സിംഗിൾസ് വിജയികൾക്ക് 1500 രൂപയും (രണ്ടാം സ്ഥാനം 1000 രൂപ), ഡബിൾസ് വിജയികൾക്ക് 2000 രൂപയും (രണ്ടാം സ്ഥാനം 1500 രൂപ) സമ്മാനമായി ലഭിക്കും.
രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി : നവംബർ 26.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ : 9387726873
വെബ്സൈറ്റ്: www.KBSA.co.in












Leave a Reply