ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ളവർ സ്കൂളിൽ ശിശുദിനം സമുചിതമായി കൊണ്ടാടി.
സോപാന സംഗീത ഗായിക വൈദേഹി സുരേഷ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് തോംസൺ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു.
വിദ്യാർഥി പ്രതിനിധി അഷൽ ഷാഫിയുടെ ശിശുദിന കഥാപ്രസംഗം പ്രേക്ഷകരെ ഹഠാദാകർഷിച്ചു.
തുടർന്ന് വിവിധ നൃത്ത പരിപാടികളും അരങ്ങേറി.
ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റിനറ്റ് സ്വാഗതവും, അധ്യാപക പ്രതിനിധി കെ.എ. എൽസി നന്ദിയും പറഞ്ഞു.












Leave a Reply