ഇരിങ്ങാലക്കുട : ഡൽഹി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രണാമം അർപ്പിച്ച് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.
തീവ്രവാദി ആക്രമണത്തെ ഭാരതത്തിലെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.
യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാകേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു.
ബിജെപി സൗത്ത് ജില്ല സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു.
യുവമോർച്ച ജില്ല നേതാക്കളായ ജിനു ഗിരിജൻ, ആശിഷ ടി. രാജ് എന്നിവർ പ്രസംഗിച്ചു.
സായി കൃഷ്ണ സ്വാഗതവും മണ്ഡലം സെക്രട്ടറി സാരഗ് നന്ദിയും പറഞ്ഞു.
യുവമോർച്ച നേതാക്കളായ നിധീഷ് കുമാർ, രോഹിത്, രൂപക്, വിഷ്ണു, സന്തോഷ് പിഷാരടി, അനുരാഗ്, അരുൺ, വിജയ് എന്നിവർ സന്നിഹിതരായിരുന്നു.












Leave a Reply