ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ
2025 -26 വാർഷിക പദ്ധതിയുടെ ഭാഗമായി ഏകദേശം മൂന്ന് കോടി രൂപ വകയിരുത്തിയ 25 പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക്.
വെറ്റില മൂല ശാസ്താംകുളം ഫ്രണ്ട്സ് അവന്യൂ റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നാടിന് സമർപ്പിച്ചു. വാർഡംഗം മനീഷ മനീഷ് അധ്യക്ഷത വഹിച്ചു.
ആനന്ദപുരം ഗവ. യു.പി. സ്കൂൾ സാനിറ്റേഷൻ കോംപ്ലക്സ് നാടിനു സമർപ്പിച്ചു. യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ അധ്യക്ഷത വഹിച്ചു.
95 ലക്ഷം രൂപ വകയിരുത്തി നിർമ്മിക്കുന്ന പുല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ്റെ ആദ്യഘട്ടം നാടിനു സമർപ്പിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ സേവ്യർ ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.
തുറവൻകാട് ആരോഗ്യ കേന്ദ്രത്തിൻ്റെ ഊരകം സബ് സെൻ്ററിലെ വെൽനസ്സ് സെൻ്റർ,
തുറവൻകാട് റോഡ് നവീകരണവും കലുങ്ക് നിർമ്മാണവും, പ്രസിഡൻ്റ്സ് റോഡ് നവീകരണം, കപ്പാറകുളം സംരക്ഷണ പദ്ധതിയും സൗന്ദര്യവൽക്കരണവും, ആനന്ദപുരം അംഗനവാടി നവീകരണം, മുരിയാട് എസ്.എൻ.ഡി.പി. കിണർ പരിസരം ടൈൽ വിരിക്കലും സൈഡ് പ്രൊട്ടക്ഷൻ വർക്കും എന്നിവയും സാക്ഷാൽക്കരിക്കുകയാണ്.
പുല്ലൂർ ലൗലാൻ്റ് റോഡ് നിർമ്മാണോദ്ഘാടനത്തിൽ വാർഡ് അംഗം നിഖിത അനൂപ് അധ്യക്ഷത വഹിച്ചു.
ചേർപ്പുംകുന്ന് ആനുരുളി റോഡ് നവീകരണ നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞായത്ത് പ്രസിഡൻ്റ് ലളിത ബാലൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ 15ൽ പരം കേന്ദ്രങ്ങളിൽ മിനിമാസ്റ്റ്, 750ൽ പരം പുതിയ തെരുവുവിളക്കുകൾ എന്നിവയാണ് യാഥാർത്ഥ്യവൽക്കരിച്ച മറ്റു പദ്ധതികൾ.












Leave a Reply