ഇരിങ്ങാലക്കുട : കയ്പമംഗലം അയിരൂർ റസിഡൻ്റ്സ് അസോസിയേഷൻ രണ്ടാം വാർഷികം ആഘോഷിച്ചു.
പ്രശസ്ത സിനിമ സീരിയൽ താരം അമ്പിളി ഔസേപ്പ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് വിജയൻ കിഴക്കേപിഷാരം അധ്യക്ഷത വഹിച്ചു.
ഹേമചന്ദ്രൻ തറയിൽ അനുശോചനം രേഖപ്പെടുത്തി.
മിസ്സ് കേരള റണ്ണർ റപ്പ് അഞ്ജലി ഷെമീർ, ഗായിക റെജി ഭദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി.
ശോഭന രവി, ബീന സുരേന്ദ്രൻ, ജയന്തി ടീച്ചർ, നൂറുൽ ഹുദാ എന്നിവർ ആശംസകൾ നേർന്നു.
ടി. മുരളീധരൻ, സീനിയ പ്രവീൺ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
മനോമോഹനൻ മഠത്തിൽ (പ്രസിഡൻ്റ്), വിജയൻ കിഴക്കേ പിഷാരത്ത് (സെക്രട്ടറി), സീനിയ പ്രവീൺ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
മനോമോഹനൻ മഠത്തിൽ സ്വാഗതവും രഞ്ജിത്ത് വിജയ് നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.












Leave a Reply