ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഊരാഴ്മ യോഗം സമാദരണ സദസ്സ് തന്ത്രി മുഖ്യൻ നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
ഊരാഴ്മയോഗം ചെയർമാൻ കെ.എൻ. ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു.
യോഗക്ഷേമസഭ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പി.എൻ.ഡി. നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. പി.എൻ.ഡി. നമ്പൂതിരിപ്പാട്, ജില്ലാ പ്രസിഡൻ്റ് മേലേടം ശ്രീകുമാർ, എടതിരിഞ്ഞി രാജീവ് നമ്പൂതിരി എന്നിവരെ യോഗം വൈസ് ചെയർമാൻ കെ.ഡി. ദാമോദരൻ നമ്പൂതിരി ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ക്ഷേത്രം തന്ത്രി അണിമംഗലം നാരായണൻ നമ്പൂതിരി, സഭായോഗം സെക്രട്ടറി കല്ലേലി രാമൻ നമ്പൂതിരി, ജീവാമൃതം ഡയറക്ടർ ബോർഡ് അംഗം വയ്ക്കാക്കര നാരായണൻ നമ്പൂതിരി, മഴമംഗലം തരണനെല്ലൂർ രമേശൻ നമ്പൂതിരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
ഊരാഴ്മ യോഗം ജനറൽ സെക്രട്ടറി എം.എസ്. കൃഷ്ണൻ നമ്പൂതിരി റിപ്പോർട്ട് അവതരിപ്പിച്ചു.
എം.എസ്. ശങ്കരൻ നമ്പൂതിരി സ്വാഗതവും എം.എൻ. കൃഷ്ണൻ നമ്പൂതിരി നന്ദിയും പറഞ്ഞു.












Leave a Reply