ആഘോഷമാക്കി ഏക യു എ ഇ കരുവന്നൂരുത്സവം

ഇരിങ്ങാലക്കുട : ഏക യു എ ഇയുടെ കരുവന്നൂരുത്സവം “ഗ്രാൻഡ് ഓണം & ഏകോത്സവം” എന്നിവ സംയുക്തമായി അൽസലാം പ്രൈവറ്റ് സ്കൂൾ ദുബൈയിൽ വെച്ച് ആഘോഷിച്ചു.

ആഘോഷങ്ങളിൽ ആർജെ ഷാബു മുഖ്യാതിഥിയായി.

ചടങ്ങിൽ ഏകയുടെ കഴിഞ്ഞ 10 വർഷത്തെ ഭാരവാഹികളെ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.

ഏക സ്നേഹഭവനത്തിന് സംഭാവനകൾ നൽകിയവരെയും, കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു.

2023- 25 വർഷം ഏകയ്ക്ക് നേതൃത്വം നൽകിയ ബെന്നി തേലപ്പിള്ളി, മുഹമ്മദ് സലീത്, നിധി കമ്പംതോടത്ത് എന്നിവർ സ്ഥാനം ഒഴിയുകയും തുടർന്ന് മുന്നോട്ട് ഏകയെ നയിക്കാൻ തിരഞ്ഞെടുത്ത 37 അംഗ കമ്മറ്റിയിൽ കിഷോർകുമാർ എട്ടുമുന (ചെയർമാൻ), നിമ്മി അച്ചു (സെക്രട്ടറി), നബീൽ ബക്കർ (ട്രഷറർ) എന്നിവർ സ്ഥാനമേൽക്കുകയും ചെയ്തു.

തുടർന്ന് ഏക കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

പ്രോഗ്രാം കൺവീനർമാരായ കിഷോർകുമാർ, ബൈജു അബ്ദുള്ള എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *