ഇരിങ്ങാലക്കുട : നഗരസഭ 35-ാം വാർഡിലെ 43,16744 രൂപ അടങ്കൽ തുക ചെലവഴിച്ച് നവീകരിച്ച തുറുകായ്കുളവും നിർമ്മാണം പൂർത്തീകരിച്ച പുതിയ ലിങ്ക് റോഡും നാടിന് സമർപ്പിച്ചു.
മുൻ കൗൺസിലർ വത്സല ശശിയാണ് തുറുകായ്കുളം ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി നവീകരണത്തിന്റെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് വാർഡ് കൗൺസിലറായ സി.സി. ഷിബിൻ നിരന്തരമായി നടത്തിയ ഇടപെടലിലൂടെയാണ് 4 വർഷത്തിനിടയിൽ അഞ്ചോളം പ്രോജക്ടുകളിലൂടെ തുറുകായ്കുളം നവീകരണവും പുതിയ കല്ലട ലിങ്ക് റോഡും യാഥാർത്ഥ്യമായത്.
തുറുകായ്കുളം നവീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടയിലാണ് തൈവളപ്പിൽ ക്ഷേത്ര പരിസരത്തു നിന്നും കല്ലട റോഡിലേക്ക് പ്രവേശിക്കുന്നതിന് ഒരു ലിങ്ക് റോഡ് വേണമെന്ന ആവശ്യമുന്നയിച്ച് നക്ഷത്ര റസിഡൻ്റ്സ് അസോസിയേഷൻ കത്ത് നൽകുന്നത്.
പിന്നീട് നഗരസഭയിൽ നിന്നും റോഡിനുള്ള അനുമതി നേടി വീതി കുറഞ്ഞ റോഡിനരികിലുള്ള തോടിന് കുറുകെ സ്ലാബുകൾ സ്ഥാപിച്ച് തോടരികിലുള്ള ബാക്കി ഭാഗം തൊഴിലുറപ്പുകാരുടെ സഹായത്തോടെയും ബാക്കി കല്ലട റോഡ് വരെയുള്ള ഭാഗം അടുത്ത പ്രോജക്ടിലൂടെയും ടൈൽ വിരിച്ച് നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു.
നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.
വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
നഗരസഭ എൻജിനീയർ സന്തോഷ്കുമാർ പദ്ധതി വിശദീകരണം നടത്തി.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, കൗൺസിലർ ലേഖ ഷാജൻ, തൊഴിലുറപ്പ് വിഭാഗം എൻജിനീയർ നിത്യ എന്നിവർ ആശംസകൾ അർപ്പിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ സ്വാഗതവും തൊഴിലുറപ്പ് വിഭാഗം എൻജിനീയർ ടി.എസ്. സിജിൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ നക്ഷത്ര റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ സി.സി. ഷിബിനെ ആദരിച്ചു.
തുടർന്ന് തൊഴിലുറപ്പ് തൊഴിലാളി സംഘത്തിൻ്റെ മേറ്റ് രതിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ശേഷം വാർഡിൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പണി ആയുധങ്ങളും വിതരണം ചെയ്തു.












Leave a Reply