ഇരിങ്ങാലക്കുട : മാനവ സ്നേഹത്തിന് മത രാഷ്ട്രീയ അതിർത്തികൾ നിർമ്മിക്കരുതെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു.
കേരള കോൺഗ്രസ് നിയോജകമണ്ഡല അടിസ്ഥാനത്തിൽ നടത്തുന്ന 100 കുടുംബ സംഗമങ്ങളുടെ ഭാഗമായി മുരിയാട് മണ്ഡലത്തിലെ സംഗമങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗിരിജ വല്ലഭൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സതീഷ് കാട്ടൂർ, എൻ.ഡി. പോൾ നെരേപ്പറമ്പിൽ, പോൾ ഇല്ലിക്കൽ, തോമസ് ഇല്ലിക്കൽ, കെ.പി. അരവിന്ദാക്ഷൻ കുഴിക്കാട്ടിപ്പുറത്ത്, സതീശൻ കോടമുക്കിൽ, ഗീത കൃഷ്ണൻ, ഗോപാലൻ മുട്ടത്തിൽ, കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.












Leave a Reply