ഇരിങ്ങാലക്കുട : കേരള കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റി പ്രസിഡന്റായി അഡ്വ. ഷൈനി ജോജോ, വർക്കിംഗ് പ്രസിഡന്റായി അനിൽ ചന്ദ്രൻ കുഞ്ഞിലിക്കാട്ടിൽ എന്നിവരെ തിരഞ്ഞെടുത്തു.
കാറളം എൻ. എസ്. എസ് ഹാളിൽ നടന്ന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സന്തോഷ് മംഗലത്ത്, വിദ്യ പുത്തൂക്കാരൻ
(വൈസ് പ്രസിഡൻ്റുമാർ), ഷിജി വിജു കണ്ണമ്പുഴ (സെക്രട്ടറി ഓഫീസ് ഇൻ ചാർജ്ജ്), ലോനപ്പൻ കുരുതുകുളങ്ങര, അനിലൻ പൊഴേക്കടവിൽ (ജനറൽ സെക്രട്ടറിമാർ), പ്രവീഷ് കോപ്പുള്ളി പറമ്പിൽ (ജോയിന്റ് സെക്രട്ടറി), ജിന്റോ ആലപ്പാടൻ (ട്രഷറർ), എൽവിൻ ജോജോ ചിറ്റിലപ്പിള്ളി (യൂത്ത് കോർഡിനേറ്റർ), അലീന സന്തോഷ് (വനിതാ യൂത്ത് ജോയിന്റ് കോർഡിനേറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
Leave a Reply