ഇരിങ്ങാലക്കുട : വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎമ്മും സർക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ധർണ്ണ നടത്തി.
സർക്കാരുമായും സിപിഎമ്മുമായും ബന്ധപ്പെട്ട ആരോപണങ്ങളാണ് കത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. സിപിഎം മൗനം വെടിഞ്ഞ് നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.
സിപിഎമ്മിന് അടുപ്പമുള്ള രണ്ട് വ്യവസായികൾ തർക്കം ഉന്നയിച്ച് നൽകിയ പരാതി കോടതി രേഖയായി പുറത്തായതിലൂടെ സിപിഎം നേതാക്കൾ പലരും പൊതുസമൂഹത്തിൽ കളങ്കിതരായി നിൽക്കുന്നുവെന്നും ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി.
പ്രതിഷേധ സംഗമത്തിന് പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരൻ നേതൃത്വം നൽകി.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, പി.ടി. ജോർജ്ജ്, ജോസ് ചെമ്പകശ്ശേരി, സതീശ് കാട്ടൂർ, ജോൺസൺ കോക്കാട്ട്, ജോൺസൻ തത്തംപിള്ളി, ബിജു തത്തംപിള്ളി, ജിസ്മോൻ കുരിയപ്പൻ, ഷൈനി വിൽസൺ എന്നിവർ പ്രസംഗിച്ചു.
Leave a Reply