ഇരിങ്ങാലക്കുട : ക്ലാസ്സ് മുറിക്കകത്തും പുറത്തും വൈജ്ഞാനിക അന്വേഷണങ്ങളിലേക്ക് വിദ്യാർഥികളെ പ്രചോദിപ്പിക്കുക എന്നത് അധ്യാപകരുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു.
കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റി ആരംഭിച്ച വിദ്യാഭ്യാസ ചാനലായ എഡ്യൂ സ്ക്വയർ യൂട്യൂബ് ചാനലിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അനന്തവും അവർണനീയവുമായ പ്രപഞ്ചത്തിൻ്റെ അറിയപ്പെടാത്ത രഹസ്യങ്ങൾക്കായി അന്വേഷണങ്ങൾ നടത്തുന്ന പുതുതലമുറയിലെ വിദ്യാർഥികൾക്ക് നമ്മുടെ പ്രകൃതിയെയും സമൂഹത്തെയും പ്രയോജനപ്പെടുത്തിക്കൊണ്ട് വിജ്ഞാനതൃഷ്ണ വർദ്ധിപ്പിക്കുവാൻ എഡ്യൂ സ്ക്വയർ ചാനലിന് കഴിയട്ടെ എന്ന് മന്ത്രി ആശംസിച്ചു.
“കാലാവസ്ഥ വ്യതിയാനം : കാരണങ്ങൾ പരിഹാരമാർഗ്ഗങ്ങൾ” എന്ന വിഷയത്തെ അധികരിച്ച് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എടുത്ത ക്ലാസിന്റെ സംപ്രേഷണം നിർവഹിച്ചു കൊണ്ടാണ് എഡ്യൂ സ്ക്വയർ ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
മേഘ വിസ്ഫോടനം, കൂമ്പാര മഴ, പ്രളയം, ഉരുൾപൊട്ടൽ, ഉരുകുന്ന ചൂട്, സൂര്യാഘാതം തുടങ്ങിയ കാലവും കണക്കും തെറ്റി വരുന്ന പ്രകൃതിയുടെ പ്രതിഭാസങ്ങളെ കുറിച്ച് ലളിതവും സമഗ്രവുമായ മാസ്റ്ററുടെ ക്ലാസ്സ് വിദ്യാർഥികൾക്കും പൊതു സമൂഹത്തിനാകെയും വളരെയേറെ പ്രയോജനം ചെയ്യുന്നതാണ്.
ഉദ്ഘാടന സമ്മേളനത്തിൽ കൊടുങ്ങല്ലൂർ ടീച്ചേർസ് സൊസൈറ്റി പ്രസിഡന്റ് ടി.എസ്. സജീവൻ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു.
മതിലകം ഡയറക്ടർ ബോർഡ് അംഗങ്ങളായ സി.എ. നസീർ, ദീപ ആന്റണി, കെ.ആർ. ന്യൂജൻ, ബീന ജയൻ, സൊസൈറ്റി സെക്രട്ടറി അൻസിൽ തോമസ്, എഡ്യൂ സ്ക്വയർ ചാനൽ ഉപദേശക സമിതി കൺവീനർ കെ.കെ. ശ്രീതാജ് എന്നിവർ പ്രസംഗിച്ചു.
Leave a Reply