ഇരിങ്ങാലക്കുട കത്തീഡ്രൽ കെ.സി.വൈ.എം. റൂബി ജൂബിലി നിറവിൽ

ഇരിങ്ങാലക്കുട : നാല്പതാം വർഷത്തിലേക്ക് പ്രവേശിച്ച യുവജന പ്രസ്ഥാനം ഇരിങ്ങാലക്കുട കത്തീഡ്രൽ കെ.സി.വൈ.എം. റൂബി ജൂബിലി ആഘോഷം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.  

ബിഷപ്പ് മാർ പോളി   കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.    

വികാരി റവ. ഡോ. ലാസർ  കുറ്റിക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി. 

റൂബി ജൂബിലിയുടെ ഭാഗമായി കത്തീഡ്രൽ കെ.സി.വൈ.എം. പ്രഖ്യാപിച്ച സേവനമിത്ര അവാർഡിന് തോംസൺ ഗ്രൂപ്പിൻ്റെ ചെയർമാൻ പി.ടി. തോമസ്, കർമ്മ സുരക്ഷാ അവാർഡിന് ഫയർഫ്ലൈ എൻ്റർപ്രൈസസിന്റെ  മാനേജിംഗ് ഡയറക്ടർമാരായ ജോബി ടി. ജോസഫ്,  മിജീഷ് എന്നിവരും ബെസ്റ്റ് എജുക്കേഷൻ പ്രൊവൈഡറായി എജു ലോഡ് എജുക്കേഷനും  തെരഞ്ഞെടുക്കപ്പെട്ടു. 

ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും മന്ത്രി ഡോ. ആർ. ബിന്ദുവും ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു. 

കത്തീഡ്രൽ സി.എൽ.സി.  പ്രസിഡന്റും പള്ളി  കമ്മിറ്റി അംഗവുമായ കെ.ബി അജയ്, കത്തീഡ്രൽ ട്രസ്റ്റി അംഗമായ തോമസ്  തൊകലത്ത്, കത്തീഡ്രൽ അസിസ്റ്റൻ്റ് വികാരിമാരായ  റവ. ഫാ. ഓസ്റ്റിൻ പാറക്കൽ, റവ. ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, റവ. ഫാ. ആൻ്റണി നമ്പളം, കെ.സി.വൈ.എം. രൂപത ഡയറക്ടർ അജോ പുളിക്കൻ, കെ.സി.വൈ.എം. രൂപത അസിസ്റ്റൻ്റ് ഡയറക്ടർ ഗ്ലിഡിൻ പഞ്ഞിക്കാരൻ, കത്തീഡ്രൽ കെ.സി.വൈ.എം. ആനിമേറ്റർ ജോസ് മാമ്പിള്ളി ആശംസകൾ അർപ്പിച്ചു.

കെ.സി.വൈ.എം. പ്രസിഡൻ്റ് ഗോഡ്സൺ റോയ് സ്വാഗതവും  ജനറൽ കൺവീനർ യേശുദാസ് ജെ. മാമ്പിള്ളി നന്ദിയും പറഞ്ഞു. 

റൂബി ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കെ.സി.വൈ.എം നടത്തിയ അഖില കേരള ഡാൻസ് കോമ്പറ്റീഷൻ “മിറിയം 2025″ൽ കേരളത്തിൻ്റെ വിവിധ ഇടങ്ങളിൽ നിന്ന് പത്തോളം ടീമുകൾ മാറ്റുരച്ചു. 

മത്സരത്തിൽ എസ്.ഡി. സ്കോഡ് ഒന്നാം സ്ഥാനവും, ഫെന്റാസിയ  സ്കോഡ് രണ്ടാം സ്ഥാനവും, ക്രൈസ്റ്റ് കോളെജ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *