ഇരിങ്ങാലക്കുട : ഛത്തീസ്ഗഢിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് കൽത്തുറങ്കിൽ അടച്ച് ഭരണകൂട ഭീകരതയ്ക്ക് ഇരകളായ രണ്ട് മലയാളി കന്യാസ്ത്രീകളെ വിട്ടയച്ച് ഇന്ത്യൻ ഭരണഘടനയോട് നിതീ പുലർത്തണമെന്ന് ആവശ്യപ്പെട്ട് പുല്ലൂർ ഇടവക സമൂഹം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
പുല്ലൂർ സെൻ്റ് സേവിയേഴ്‌സ് ഇടവക സമൂഹം ഒറ്റക്കെട്ടായി ഒരേ മനസ്സോടെ നീതിക്ക് വേണ്ടിയുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സെന്റ് സേവിയേഴ്സ് ഇടവക വികാരി റവ. ഫാ. ഡോ. ജോയ് വട്ടോലി ഉദ്ഘാടനം ചെയ്തു.
അസി. വികാരി ഫാ. ആൽവിൻ അറക്കൽ, കൈക്കാരന്മാരായ ജോൺസൺ ചെതലൻ, ജോസ് സെബാസ്റ്റ്യൻ, ഡേവിഡ് ചിറമൽ, കേന്ദ്രസമിതി പ്രസിഡൻ്റ് ജിക്സൺ നാട്ടേക്കാടൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply