ചേർപ്പ് : കൊടുങ്ങല്ലൂർ – കൂർക്കഞ്ചേരി റോഡ്
കോൺക്രീറ്റ് ചെയ്യുന്നതിൻ്റെ ഭാഗമായി നാളെ (ശനിയാഴ്ച്ച) മുതൽ ഗതാഗത നിയന്ത്രണത്തിൽ മാറ്റം വരുമെന്ന് അധികൃതർ അറിയിച്ചു.
തൃശൂരിൽനിന്ന് ഇരിങ്ങാലക്കുട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഊരകം സെന്ററിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് കടലാശ്ശേരി, പാഴായി, ചെറുവാൾ, തൊട്ടിപ്പാൾ, നെടുമ്പാൾ, മാപ്രാണം
വഴി പോകണം.
ഇരിങ്ങാലക്കുടയിൽ നിന്ന് തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണമില്ല. മെയിൻ റോഡു വഴി പോകാം.
Leave a Reply