ഇരിങ്ങാലക്കുട : നഗരസഭയുടെ വയോജന ക്ഷേമ പ്രവർത്തനം ശരിയായ ദിശയിലാണെന്ന് കാണിക്കുന്നതാണ് ഈ വയോജന സംഗമം എന്ന് മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു പറഞ്ഞു.
“കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം” എന്ന ആപ്തവാക്യവുമായി നഗരസഭ നടത്തുന്ന ഞാറ്റുവേല മഹോത്സവത്തിൽ സംഘടിപ്പിച്ച വയോജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
സിനിമാതാരം കലാഭവൻ ജോഷി മുഖ്യാതിഥിയായിരുന്നു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.സി. ഷിബിൻ, അംബിക പള്ളിപ്പുറത്ത്, കൗൺസിലർമാരായ എം.ആർ. ഷാജു, സിജു യോഹന്നാൻ എന്നിവർ ആശംസകൾ നേർന്നു.
നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, പൊതുമരാമത്ത്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്, കോർഡിനേറ്റർ പി.ആർ. സ്റ്റാൻലി, നഗരസഭ എഞ്ചിനീയർ ആർ. സന്തോഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
വിദ്യാഭ്യാസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി സ്വാഗതവും ഞാറ്റുവേല ഫിനാൻസ് കമ്മിറ്റി അക്കൗണ്ട്സ് ഇൻ ചാർജ് എൻ.എച്ച്. നജ്മ നന്ദിയും പറഞ്ഞു.
തുടർന്ന് സംഗമസാഹിതിയുടെ പരിസ്ഥിതി സെമിനാറിൽ “ആഗോള താപനവും പ്ലാസ്റ്റിക്കിൻ്റെ അമിത ഉപയോഗവും” എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു.
കാർഷിക സെമിനാറിൽ “സ്മാർട്ട് കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ” എന്ന വിഷയത്തിൽ ഡോ. പി.ജി. സുജിത് വിഷയാവതരണം നടത്തി.
തുടർന്ന് നഗരസഭ കൗൺസിലർമാരുടെയും ജീവനക്കാരുടെയും കൂട്ടായ്മ നടത്തിയ കലാപരിപാടികളുടെ ഉദ്ഘാടനം അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് റൂറൽ ടി.എസ്. സിനോജ് നിർവ്വഹിച്ചു.
തുടർന്ന് കലാപരിപാടികളും ബിഗ് സ്റ്റാർ ഡൈനാമിക് വോയ്സ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
Leave a Reply