ഇരിങ്ങാലക്കുട : കാർ തട്ടിയത് ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച ആളൂർ പൊലീസ് സ്റ്റേഷൻ റൗഡി അറസ്റ്റിൽ.
മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയെ(29) ആണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധിയിൽ കോണത്തുകുന്നിൽ വെച്ച് ബുധനാഴ്ച രാത്രി 8.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പുത്തൻചിറ സ്വദേശി കൊട്ടിക്കൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖിന്റെ ബന്ധുവിൻ്റെ കാറിൽ മിൽജോയുടെ കാർ തട്ടിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ സിദ്ദിഖിനേയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തി കൈകൊണ്ടിടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
മിൽജോക്കെതിരെ മയക്കു മരുന്ന് വിൽപ്പന നടത്തിയതിന് തൃശ്ശൂർ മെഡിക്കൽ കോളെജ് സ്റ്റേഷനിലും ആളൂർ സ്റ്റേഷനിലും ഇരിങ്ങാലക്കുട സ്റ്റേഷനിലും കേസുകളുണ്ട്.
കൂടാതെ ആളൂർ സ്റ്റേഷനിൽ ഒരു വധശ്രമ കേസിലും അടിപിടി കേസിലും അടക്കം 11 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ സഹദ്, കെ.പി. രാജു സീനിയർ സിവിൽ പൊലീസ് ഓഫീസർ കമൽകൃഷ്ണ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave a Reply