ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിലെ എൻ എസ്‌ എസ്‌ കൂട്ടായ്മകൾ തൃശൂർ ഡി എൽ എസ്‌ എ, മുകുന്ദപുരം ടി എൽ എസ്‌ എ എന്നിവയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഫ്ലവററ്റ് അധ്യക്ഷയായി.

ലീഗൽ സെല്ലിലെ സിവിൽ പോലീസ് ഓഫീസർ ഇ എസ് മാണി ക്ലാസ്സ്‌ നയിച്ചു.

സ്വന്തം താൽപ്പര്യത്തോടെ അല്ലെങ്കിലും ലഹരിക്ക് അടമപ്പെട്ടുപോകുന്ന യുവജനതയെ കുറിച്ചും അതിനെതിരെ പ്രതിരോധം തീർക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർ മിസ്സ്‌ വീണ സാനി സ്വാഗതവും എൻ എസ്‌ എസ്‌ വളണ്ടിയർ എൽമ നന്ദിയും പറഞ്ഞു.

എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർമാരായ മിസ്സ്‌ വീണ സാനി, ഡോ.എൻ ഉർസുല,മിസ്സ്‌ ഡി.മഞ്ജു, ടി എൽ എസ്‌ എ പ്രതിനിധി മീന, എൻ എസ്‌ എസ്‌ വളണ്ടിയർ അരുണിമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *