ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ സിപിഎം കൊള്ളയ്ക്കെതിരെ ബിജെപി ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി.
കൊള്ളക്കാരായ സിപിഎം തൃശ്ശൂർ ജില്ലാ ഘടകം പിരിച്ചുവിടുക, കെ. രാധാകൃഷ്ണൻ എംപി രാജിവെക്കുക, സഹകാരികൾക്ക് ഉടൻ പണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കരുവന്നൂർ ബാങ്കിന് മുൻപിൽ നടത്തിയ പ്രതിഷേധം ബിജെപി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു.
എം.വി. സുരേഷ് ആശംസകൾ നേർന്നു.
മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് സ്വാഗതവും വി.സി. രമേഷ് നന്ദിയും പറഞ്ഞു.
സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, തൃശൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ.പി. ഉണ്ണികൃഷ്ണൻ, സെക്രട്ടറിമാരായ ശ്യാംജി, അജീഷ് പൈക്കാട്ട്, മണ്ഡലം ഭാരവാഹികളായ ജോജൻ കൊല്ലാട്ടിൽ, അജയൻ തറയിൽ, അമ്പിളി ജയൻ, ടി.കെ. ഷാജു, ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടൻ, ബിജെപി കൗൺസിലർമാർ, മോർച്ച നേതാക്കൾ, ബൂത്ത് നേതാക്കൾ എന്നിവർ നേതൃത്വം നൽകി.












Leave a Reply