ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടന പാതയിലെ പുളിക്കിലച്ചിറ പാലം നിർമ്മാണത്തിലെ അപാകതയ്ക്കെതിരെയും ബദൽ റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതക്കെതിരെയും സംസ്ഥാനത്തെ രൂക്ഷമായ ഗതാഗത കുരുക്കിനെതിരെയും കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിക്കലച്ചിറയിൽ നിന്ന് പായമ്മലിലേക്ക് പ്രതിഷേധ ജാഥയും പൊതുയോഗവും നടത്തി.
കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ഷാറ്റൊ കുര്യൻ അധ്യക്ഷത വഹിച്ചു.
പൊതുയോഗം കെ.പി.സി.സി. സെക്രട്ടറി സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്തു.
ഡിസിസി സെക്രട്ടറി കെ.കെ. ശോഭനൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിനി ശ്രീകുമാർ, മണ്ഡലം പ്രസിഡൻ്റുമാരായ എൻ. ശ്രീകുമാർ, എ.ഐ. സിദ്ധാർത്ഥൻ, ശശികുമാർ ഇടപ്പുഴ, എ.പി. വിൽസൺ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധ പ്രകടനത്തിന് ടി.ആർ. രാജേഷ്, ആമിന അബ്ദുൽഖാദർ, ലാലി വർഗ്ഗീസ്, സുനന്ദ ഉണ്ണികൃഷ്ണൻ, സ്വപ്ന ജോർജ്, പി.എസ്. മണികണ്ഠൻ, എ.ബി. അബ്ദുൽ സത്താർ, പ്രേംജിത്ത്, ടി.ആർ. ഷാജു, കെ.കെ. ഷൗക്കത്തലി തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply