മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു : രണ്ടു​ പേ​ർ​ക്കു പ​രി​ക്ക്

ഇരി​ങ്ങാ​ല​ക്കു​ട: ക​ന​ത്ത മഴ​യി​ൽ കാ​റ​ളം ഒ​ന്നാം​ വാർ​ഡി​ൽ ന​ന്തി സങ്കേതത്തി​ൽ താമസിക്കുന്ന കു​രു​തു​കു​ള​ങ്ങ​ര വീ​ട്ടി​ൽ ജോ​ഷി​യു​ടെ ഓ​ടി​ട്ട വീ​ട് ത​ക​ർ​ന്നു.

രാ​വി​ലെ​ 8​ മ​ണി​യോ​ടെ​യാ​ണു സം​ഭ​വം. ജോ​ഷി​യും ഭാര്യ ഗ്ലി​ന്‍റ​യും മാ​ത്ര​മാ​ണ് വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന​ത്.

വീ​ടി​ന്‍റെ മേ​ൽ​ക്കൂര​യു​ടെ മര​ത്ത​ടി​ക​ൾ വീ​ണ് ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഗ്ലി​ന്‍റ​യു​ടെ ത​ല​യ്ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ക​രാ​ഞ്ചി​റ മിഷ​ൻ ആ​ശു​പ​തി​യി​ൽ പ്രവേ​ശി​പ്പി​ച്ചു.

മ​ക്ക​ളാ​യ ഹെ​ലി​ന, ഹെന്‍റ്റി, ഹേ​ബ്രോ എന്നിവർ ഈ ​സ​മ​യം വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ബുധനാഴ്ച ഉണ്ടായ ശക്തമായ കാ​റ്റി​ൽ കാ​റ​ളം കി​ഴു​ത്താ​ണി​യി​ലും വേളൂക്ക​ര പ​ഞ്ചാ​യ​ത്തി​ൽ പ​ട്ടേ​പ്പാ​ട​ത്തും മ​ര​ങ്ങ​ൾ​ വീണ് ഗ​താ​ഗ​തം തടസപ്പെട്ടു.

ഇ​രി​ങ്ങാ​ല​ക്കു​യി​ൽ നി​ന്നു അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യാ​ണ് റോ​ഡി​ൽ​നി​ന്നു മ​ര​ങ്ങ​ൾ നീ​ക്കം ചെയ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *