ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം മുരിയാട് മണ്ഡലത്തിൽ വിവിധ വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.
വേഴേക്കാട്ടുകര സെൻ്ററിൽ നടന്ന അനുസ്മരണ സമ്മേളനം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സാജു പാറേക്കാടൻ ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡന്റ് കെ. ഗോപിനാഥ് നായർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി വിബിൻ വെള്ളയത്ത്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോർജ്ജ്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എബിൻ ജോൺ, മഹിളാ കോൺഗ്രസ് മണ്ഡലം, പ്രസിഡന്റ് തുഷം സൈമൺ, പഞ്ചായത്ത് അംഗങ്ങളായ നിത അർജുനൻ, ജിനി സതീശൻ, വാർഡ് പ്രസിഡൻ്റുമാരായ മുരളി തറയിൽ, ബേബി കൂനൻ, പി.വി. പ്രദീഷ്, നേതാക്കളായ ഫിജിൽ ജോൺ, വി.കെ. മണി, പ്രേമൻ കൂട്ടാല, ടി.ആർ. ദിനേശ്, വി.കെ. സുധീർ, വിലാസൻ തുമ്പരത്തി എന്നിവർ നേതൃത്വം നൽകി.
Leave a Reply