ഇരിങ്ങാലക്കുട : അവിട്ടത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര കലകൾ അഭ്യസിക്കുന്നതിന് “അഗസ്ത്യ കലാപീഠം” എന്ന പുതിയ സംരംഭം പ്രവർത്തനമാരംഭിച്ചു.
പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ബ്രഹ്മശ്രീ പത്മനാഭ ശർമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റി പ്രസിഡൻ്റ് ഡോ. ടി. ശിവകുമാർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വി.എസ്. മോഹനൻ സ്വാഗതവും, അഗസ്ത്യ ഗ്രൂപ്പ് ഓഫ് വുമൺ യൂണിറ്റി പ്രസിഡൻ്റ് രമ ശിവൻ നന്ദിയും പറഞ്ഞു.
പി.എൻ. ഈശ്വരൻ, സി.സി. സുരേഷ്, കൃഷ്ണൻ നമ്പൂതിരി, എ.കെ. ബാലൻ, കലാമണ്ഡലം ശിവദാസൻ, കുമ്മത്ത് രാമൻകുട്ടി, ഏഷ്യാഡ് ശശി, കലാനിലയം പ്രകാശൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് മാപ്രാണം ആയോധന കലാക്ഷേത്ര അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദർശനം അരങ്ങേറി.
Leave a Reply