ഇരിങ്ങാലക്കുട : സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ബോധവതികളായിരിക്കണമെന്ന് ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റ് ഡോ. പി. താര തോമസ് അഭിപ്രായപ്പെട്ടു.
കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍ ഇടവക മാതൃസംഘം സംഘടിപ്പിച്ച ”അവള്‍ക്കൊപ്പം” എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കല്ലംകുന്ന് ഇടവക വികാരി ഫാ. അനൂപ് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.
ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. നവീന്‍ ഊക്കന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
നൂറിലധികം പേര് പങ്കെടുത്ത സെമിനാറില്‍ ഡോ. പി. താര തോമസ് ”ആരോഗ്യപരിപാലനത്തിന് സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍”, ”സ്ത്രീകളില്‍ കണ്ടുവരുന്ന വ്യത്യസ്ത തരം ക്യാന്‍സറുകള്‍, അവയുടെ ലക്ഷണങ്ങള്‍” എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമാക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.
മാതൃസംഘം ആനിമേറ്റര്‍ സിസ്റ്റര്‍ ബെനഡിക്റ്റ, ഇടവക കൈക്കാരന് ആന്‍ഡ്രൂസ്, മാതൃസംഘം പ്രസിഡന്റ് സ്വാതി സിന്റോ, ട്രഷറര്‍ ലിന്‍സി ഷിജോ എന്നിവര്‍ പ്രസംഗിച്ചു.
Leave a Reply