ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന ടി.കെ. അന്തോണിക്കുട്ടിയുടെ ഏഴാം ചരമദിനത്തോടനുബന്ധിച്ച് കോൺഗ്രസ് ഊരകം മേഖല കമ്മിറ്റി സംഘടിപ്പിച്ച സ്മൃതിദിനാചരണം മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡന്റ് എം.കെ. കലേഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, ജനറൽ സെക്രട്ടറി വിപിൻ വെള്ളയത്ത്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അശ്വതി സുബിൻ, ജനറൽ സെക്രട്ടറി എബിൻ ജോൺ, കോൺഗ്രസ് ഭാരവാഹികളായ കെ.എൽ. ബേബി, ജോസ് ആലപ്പാടൻ, കെ.എൽ. ലോറൻസ്, ടി.കെ. വേലായുധൻ, വിൻസെന്റ് പോൾ ചിറ്റിലപ്പിള്ളി, ലിജോ ഷാജി, സണ്ണി കൂള എന്നിവർ പ്രസംഗിച്ചു.
Leave a Reply