ഇരിങ്ങാലക്കുട : കേന്ദ്ര സാംസ്കാരിക വകുപ്പും സ്പിക് മാക്കെയും സംയുക്തമായി നടത്തുന്ന കലാപൈതൃക പ്രചാരണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒഡീസി ശില്പശാലയ്ക്ക് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ വേദിയാകും.
പ്രസിദ്ധ ഒഡീസി നർത്തകി മധുലിത മൊഹപാത്ര നയിക്കുന്ന ശില്പശാല ഫെബ്രുവരി 7ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിക്കും.
കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാൻ യുവപുരസ്കാർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മധുലിത മൊഹപാത്ര ദൂരദർശൻ്റെ ‘എ’ ഗ്രേഡ് ആർട്ടിസ്റ്റും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൻ്റെ എം പാനൽഡ് ആർട്ടിസ്റ്റുമാണ്.
Leave a Reply