ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്ക് വീട് നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി ധനസഹായം നൽകി.
തവനിഷ്
സമാഹരിച്ച തുക ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ റവ ഫാ ഡോ ജോളി ആൻഡ്രൂസ് ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം കെ മുരളിക്ക് കൈമാറി.
കായിക വിഭാഗം അധ്യാപകൻ ലാൽ, തവനിഷ് സ്റ്റാഫ് കോർഡിനേറ്റർമാരായ അസി പ്രൊഫ വി ബി പ്രിയ, മുവിഷ് മുരളി, സ്റ്റുഡന്റ് സെക്രട്ടറി സജിൽ, പ്രസിഡന്റ് ആരോൺ, ട്രഷറർ അക്ഷര, അതുൽ അമിഷ എന്നിവർ പങ്കെടുത്തു.
Leave a Reply