നാലമ്പല തീർത്ഥാടനം : കൂടൽമാണിക്യത്തിൽ വഴുതനങ്ങ നിവേദ്യത്തിന് പ്രാധാന്യമേറുന്നു ; അവധി ദിനങ്ങളിൽ ഉപയോഗിക്കുന്നത് 120 കിലോയോളം വഴുതനങ്ങ

ഇരിങ്ങാലക്കുട : ക്ഷേത്രങ്ങളിൽ സാധാരണയായി ഉപ്പിടാതെയാണ് നിവേദ്യങ്ങൾ തയ്യാറാക്കുക. കൂടൽമാണിക്യം ക്ഷേത്രത്തിലെ വഴുതനങ്ങ നിവേദ്യം അതിൽനിന്ന് വളരെ വ്യത്യസ്തമാണ്. വഴുതനങ്ങ നുറുക്കി തിടപ്പള്ളിയിൽ വെച്ച് നെയ്യും ഉപ്പുമിട്ടാണ് വരട്ടുന്നത്. തുടർന്ന് ദേവന് നിവേദിച്ച ശേഷം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും.

നാലമ്പല തീർത്ഥാടനം പ്രമാണിച്ച് സാധാരണ ദിവസങ്ങളിൽ 70 കിലോ വഴുതനങ്ങയാണ് ഉപയോഗിക്കുന്നത്. അവധി ദിവസങ്ങളിൽ അത് 120 കിലോയോളം വരും.

ചിറയത്ത് അജി മൂസ്, ചിറയത്ത് രാമചന്ദ്രൻ മൂസ്, കുളമണ്ണിൽ സന്തോഷ് മൂസ്, ചിറയത്ത് ബാബു മൂസ് എന്നിവരാണ് വഴുതനങ്ങ കഴുകി നുറുക്കുന്നത്. കീഴ്ശാന്തിമാരായ തട്ടായം ഹരീഷ് നമ്പൂതിരി, മനോജ് നമ്പൂതിരി എന്നിവരാണ് തിടപ്പള്ളിയിൽ വഴുതനങ്ങ പാചകം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *