ഇരിങ്ങാലക്കുട : കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുകുന്ദപുരം താലൂക്ക് സമ്മേളനം നഗരസഭ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘടനം ചെയ്തു.
കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ മുഖ്യാഥിതിയായി.
താലൂക്ക് പ്രസിഡന്റ് സി.എസ്. സജീഷ് അധ്യക്ഷത വഹിച്ചു.
താലൂക്ക് സെക്രട്ടറി എം.ബി. നൈജിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ ബിജു ഡി. കുറ്റിക്കാട്, ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അബ്ദുൾ ഹഖ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത്, പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റ് ബാസ്റ്റിൻ ഫ്രാൻസിസ്, കെസിഎഫ് സംസ്ഥാന സെക്രട്ടറി ഇ.ഡി. സാബു, ജില്ലാ പ്രസിഡന്റ് സതീഷ് കുമാർ, ജില്ലാ സെക്രട്ടറി പ്രമോദ്, സംസ്ഥാന കമ്മിറ്റി മെമ്പർ രാജേഷ് കോമരത്ത്, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ വിജയൻ ഇളയേടത്ത്, ജോമോൻ വലിയവീട്ടിൽ, ടി.എസ്. രാജു എന്നിവർ ആശംസകൾ അർപ്പിച്ചു.
കെസിഎഫ് ജില്ലാ കമ്മിറ്റി മെമ്പർ അസ്‌ഹറുദ്ദീൻ കളക്കാട്ട് സ്വാഗതവും താലൂക്ക് ട്രഷറർ രജീന്ദ്രൻ നന്ദിയും പറഞ്ഞു.












Leave a Reply