ഇരിങ്ങാലക്കുട : ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാർഥികൾക്ക് അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ നൽകുന്ന എംഎൽഎ എക്സലൻസി പുരസ്കാരത്തിന് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സ്ഥിര താമസക്കാരായ മണ്ഡലത്തിന് പുറത്ത് പഠിച്ച വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അർഹരായ വിദ്യാർഥികൾ പേര്, വിലാസം, ഫോൺ നമ്പർ, ഫോട്ടോ, സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് എന്നിവ 9447993888, 9645303457എന്നീ വാട്സ് ആപ്പ് നമ്പറുകളിൽ ആഗസ്റ്റ് 4ന് 7 മണിക്ക് മുമ്പായി അയക്കേണ്ടതാണ്.
ആഗസ്റ്റ് 6ന് നടക്കുന്ന സമാപനചടങ്ങിൽ ഇവർക്കുള്ള പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ചീഫ് കോർഡിനേറ്റർ മിനി മോഹൻദാസ്, കോർഡിനേറ്റർ സേതുമാധവൻ പറയംവളപ്പിൽ എന്നിവർ അറിയിച്ചു.












Leave a Reply