ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോട് മൂന്നര പതിറ്റാണ്ടായി തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ച് റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സമരം 68 നാളുകൾ പിന്നിട്ടു.
68-ാം നാൾ നടന്ന സമരാഗ്നി ജ്വലനം പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു.
ഡേവിസ് തുളുവത്ത് അധ്യക്ഷനായി.
കെ.എഫ്. ജോസ് സമരസന്ദേശം നൽകി.
ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ സ്വാഗതവും ഡേവിസ് ഇടപ്പിള്ളി നന്ദിയും പറഞ്ഞു.
വർഗ്ഗീസ് പന്തല്ലൂക്കാരൻ, സോമൻ ശാരദാലയം, കെ.വി. സുരേഷ് കൈതയിൽ, ജോസ് കുഴിവേലി, കുമാരൻ കൊട്ടാരത്തിൽ,
ജോയ് മാളിയേക്കൽ, എം.കെ. നസീർ,
പി.എം. സുൽത്താൻ എന്നിവർ നേതൃത്വം നൽകി.
Leave a Reply