മൂര്‍ക്കനാട് സെന്റ്. ആന്റണീസ് എല്‍.പി. സ്‌കൂളില്‍ സോളാര്‍ പാനല്‍ സിസ്റ്റം

ഇരിങ്ങാലക്കുട : മൂര്‍ക്കനാട് സെന്‍റ്. ആന്‍റണീസ് എല്‍.പി. സ്‌കൂളില്‍ ഐ.സി.ഐ.സി.ഐ. ഫൗണ്ടേഷന്‍ സംഭാവന നല്‍കിയ സോളാര്‍പാനല്‍ സിസ്റ്റം രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ മാനേജര്‍ ഫാ. സിന്‍റോ മാടവന അധ്യക്ഷത വഹിച്ചു.

ഐ.സി.ഐ.സി.ഐ. ബാങ്ക് ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജര്‍ ജെയ്ബി വര്‍ഗീസ്, എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, ഹെഡ്മിസ്ട്രസ് കെ.ഐ. റീന, ഹെഡ്മിസ്ട്രസ് ഹീര ഫ്രാന്‍സിസ്, ട്രസ്റ്റി പോള്‍ തേറുപറമ്പില്‍, അധ്യാപക പ്രതിനിധി പി.പി. അനുമോള്‍ എന്നിവർ പ്രസംഗിച്ചു.

സെന്റ് ആന്‍സ് കോണ്‍വെന്റ് യു.പി. സ്‌കൂളില്‍ പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എടത്തിരുത്തി പഞ്ചായത്ത് തല വ്യക്തിവികാസ ദ്വിദിന ശില്പശാല സെന്റ് ആന്‍സ് കോണ്‍വെന്റ് യു.പി. സ്‌കൂളില്‍ നടത്തി.

വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ എം.എസ്. നിഖില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രശസ്ത തെരുവ് അമേച്വര്‍ നാടക സംവിധായകൻ അഖിലേഷ് തയ്യൂര്‍, കേരള സാഹിത്യ പരിഷത്ത് ലോക്കൽ കമ്മിറ്റി അംഗം എം.ജി. ജയശ്രീ എന്നിവര്‍ നേതൃത്വം നൽകി.

പ്രധാനാധ്യാപിക സിസ്റ്റര്‍ റെമി, മിനു എന്നിവര്‍ പ്രസംഗിച്ചു.

നിര്യാതയായി

ദേവയാനി

ഇരിങ്ങാലക്കുട : പുല്ലൂർ കുഞ്ഞുമാണിക്യൻമൂല കയ്യാലപ്പറമ്പിൽ വീട്ടിൽ പരേതനായ കുട്ടൻ ഭാര്യ ദേവയാനി (81) നിര്യാതയായി.

സംസ്കാരം മാർച്ച് 13 (വ്യാഴാഴ്ച) വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മകൻ : ജിതിൻ

മരുമകൾ : വിനീത

നിര്യാതയായി

ഏല്യ

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി കോമ്പാറക്കാരൻ ഔസേഫ് ഭാര്യ ഏല്യ(95) നിര്യാതയായി.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് 4 മണിക്ക് കാരൂർ സെൻറ് മേരീസ് റോസറി ദേവാലയ സെമിത്തേരിയിൽ.

മക്കൾ : പരേതനായ ജോൺസൻ, ജോസ്,
ഫ്രാൻസിസ്, റോസി,
ഡെയ്സി

മരുമക്കൾ : മേരി, പരേതയായ സിസിലി, ഉഷ, ഡേവീസ്

ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള : അഖില കേരള ലേഖന മത്സരത്തിൽ സേതുലക്ഷ്മിക്ക് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി കോളെജ് വിദ്യാർഥികൾക്കായി നടത്തിയ അഖിലകേരള ലേഖനമത്സരത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ബി.എ. ഫംഗ്ഷണൽ ഇംഗ്ലീഷ് വിദ്യാർഥിനി കെ. സേതുലക്ഷ്മി ഒന്നാം സ്ഥാനവും, തൃശ്ശൂർ പുറനാട്ടുകര സെൻട്രൽ സംസ്കൃതം സർവ്വകലാശാല വിദ്യാർഥിനി എൻജലിൻ കെ. ജെൽസൻ രണ്ടാം സ്ഥാനവും, കാലിക്കറ്റ് സർവകലാശാല മലയാള – കേരള പഠന വിഭാഗം വിദ്യാർഥി കെ.ടി. പ്രവീൺ മൂന്നാം സ്ഥാനവും നേടി.

വിജയികൾക്ക് മണപ്പുറം ഫൗണ്ടേഷൻ സ്പോൺസർ ചെയ്യുന്ന ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും മാർച്ച് 16ന് നടക്കുന്ന ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ സമ്മാനിക്കും.

”ഹിംസയും മാനവികതയും സിനിമകളിൽ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ മികവ് പുലർത്തിയ ഏഴ് വിദ്യാർഥികൾക്ക് സ്പെഷ്യൽ ജൂറി അവാർഡുകളും നൽകും. തിരക്കഥാകൃത്ത് പി.കെ. ഭരതൻ മാസ്റ്റർ, തൃശ്ശൂർ ഡയറ്റ് ലക്ചറർ എം.ആർ. സനോജ്, എഴുത്തുകാരൻ രാധാകൃഷ്ണൻ വെട്ടത്ത് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്.

സംഭാര വിതരണം നടത്തി

ഇരിങ്ങാലക്കുട : സേവാഭാരതി അന്നദാന സമിതിയുടെ നേതൃത്വത്തിൽ താണിശ്ശേരി ഹരിപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചുള്ള കാവടി ആഘോഷത്തിന്റെ ഭാഗമായി സംഭാരവിതരണം നടത്തി.

ഹരിപുരം ക്ഷേത്രം പ്രസിഡന്റ് രാജൻ പുതുക്കാട്ടിൽ വിതരണോദ്ഘാടനം നിർവഹിച്ചു.

പ്രവാസി ക്ഷേമ സമിതി സെക്രട്ടറി രാജൻ കുഴുപ്പുള്ളി ആശംസകൾ അർപ്പിച്ചു.

സേവാഭാരതി എക്സിക്യൂട്ടീവ് അംഗം പ്രകാശൻ കൈമപറമ്പിൽ സ്വാഗതവും അന്നദാന സമിതി പ്രസിഡന്റ് രവീന്ദ്രൻ കാക്കര നന്ദിയും പറഞ്ഞു.

സേവാഭാരതി പ്രവർത്തകരായ ഉണ്ണി പേടിക്കാട്ടിൽ, സത്യൻ പോക്കൂരുപറമ്പിൽ, സുരേഷ് തൈവളപ്പിൽ, രമാദാസ്, ഷൈൻ, പുഷകരൻ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.

രാവിലെ 9 മണിക്ക് ആരംഭിച്ച സംഭാരവിതരണം ഉച്ചയ്ക്ക് 2 മണിവരെ നീണ്ടു.

റമദാൻ കിറ്റ് വിതരണം നടത്തി

ഇരിങ്ങാലക്കുട : മുസ്ലിം സർവീസ് സൊസൈറ്റി വെള്ളാങ്ങല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം നടത്തി.

യൂണിറ്റ് രക്ഷാധികാരി കുഞ്ഞുമോൻ പുളിക്കൽ ഉദ്ഘാടനം നിർവഹിച്ചു.

യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഹാജി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.കെ. ജസീൽ സ്വാഗതം പറഞ്ഞു.

അബ്ദുൽ ഗഫാർ, അബ്ദുൽ സലാം, കെ.എം. യൂസഫ് എന്നിവർ പ്രസംഗിച്ചു.

സ്വാതി തിരുനാൾ നൃത്ത സംഗീതോത്സവത്തിന് തിരശ്ശീല ഉയർന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നാദോപാസന സംഗീതസഭ നാലു ദിനങ്ങളിലായി സംഘടിപ്പിക്കുന്ന സ്വാതി തിരുനാൾ നൃത്ത സംഗീതോത്സവത്തിന് തുടക്കമായി.

ടൗൺ ഹാളിൽ നടക്കുന്ന സംഗീതോത്സവം ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു.

നാദോപാസന രക്ഷാധികാരി ടി.ആർ. രാജാമണി അധ്യക്ഷത വഹിച്ചു.

ഈ വർഷത്തെ നാദോപാസന – ഗാനാഞ്ജലി പുരസ്‌കാരം വയലിൻ വിദ്വാൻ നെടുമങ്ങാട് ശിവാനന്ദനും, മൃദംഗ വിദ്വാൻ ആലപ്പുഴ ജി. ചന്ദ്രശേഖരൻ നായർക്കും, പാലക്കാട്‌ ടി.ആർ. രാജാമണി സമ്മാനിച്ചു.

10,000 രൂപയും പ്രശംസാപത്രവും പൊന്നാടയുമാണ് പുരസ്കാരം.

കേരള കലാമണ്ഡലം ഡെപ്യൂട്ടി രജിസ്ട്രാർ വി. കലാധരൻ സ്വാതി തിരുനാൾ അനുസ്മരണം നടത്തി.

അഡ്വ. രഘുരാമ പണിക്കർ മുഖ്യാതിഥിയായി.

കൗൺസിലർ സ്മിത കൃഷ്ണകുമാർ, രാമദാസ് മേനോൻ എന്നിവർ ആശംസകൾ നേർന്നു.

നാദോപാസന പ്രസിഡന്റ്‌ സോണിയ ഗിരി സ്വാഗതവും, ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.

ഗ്രാമികയിൽ കുട്ടികൾക്കായി 2 അവധിക്കാല ക്യാമ്പുകൾ

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ദേശക്കാഴ്ച 2025 കലാ സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി മാള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സ്ക്കൂളുകളിലെ കുട്ടികൾക്ക്‌ 2 സൗജന്യ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

ഏപ്രിൽ 23,24,25 തിയതികളിൽ നടക്കുന്ന കേരള ലളിതകലാ അക്കാദമിയുടെ ‘ദിശ’ ചിത്രകലാ ക്യാമ്പിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിലെ 30 കുട്ടികൾക്കാണ് പ്രവേശനം.

ഏപ്രിൽ 26 മുതൽ മെയ് 2 വരെ നടക്കുന്ന
‘വേനൽമഴ’ നാടക പരിശീലന കളരിയിൽ 7മുതൽ 12 വരെ ക്ലാസ്സുകളിലെ 40 കുട്ടികൾക്ക് പ്രവേശനം നൽകും.

സലീഷ് പത്മിനി സുബ്രഹ്മണ്യനാണ് ക്യാമ്പ് ഡയറക്റ്റർ.

മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ട നമ്പർ : 9447086932, 828128 1898