ഹരിത കേരള മിഷൻ വൃക്ഷവത്ക്കരണം : മുരിയാട് പഞ്ചായത്തിന് ജില്ലയിൽ മൂന്നാം സ്ഥാനം

ഇരിങ്ങാലക്കുട : ഹരിത കേരളം മിഷൻ
“ഒരു തൈ നടാം” ജനകീയ വൃക്ഷവത്കരണ പരിപാടിയിൽ മുരിയാട് പഞ്ചായത്തിന് ജില്ലയിൽ മൂന്നാം സ്ഥാനം.

അവാർഡ് തൃശൂർ ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജനിൽ നിന്നും പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയും സെക്രട്ടറി എം. ശാലിനിയും ഭരണസമിതി അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി.

പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡിലെ പാലക്കുഴിയിൽ 150ൽ പരം വ്യത്യസ്ത വൃക്ഷങ്ങളുടെ സംരക്ഷണവും, 18ൽ പരം വ്യത്യസ്ത മാവുകളുടെ മാന്തോപ്പ് സ്മൃതി ചൂതം പദ്ധതിയും, ഫലവൃക്ഷത്തൈകൾ തിരഞ്ഞെടുക്കപ്പെട്ട 100 പേർക്ക്
വിതരണം ചെയ്തുമാണ് പഞ്ചായത്തിനെ വൃക്ഷവത്കരണത്തിൽ മൂന്നാം സ്ഥാനത്തെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *