ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും അപ്പോളോ അഡ്ലക്സ് ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.
മുകുന്ദപുരം എസ്എൻഡിപി പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് കോർഡിനേറ്ററും സാമൂഹ്യ പ്രവർത്തകനുമായ ജോൺസൺ കോലങ്കണ്ണി ആശംസകൾ അർപ്പിച്ചു.
ആരോഗ്യ വിഭാഗം ക്യാമ്പ് കോർഡിനേറ്റർ രാജലക്ഷ്മി സുരേഷ് ബാബു സ്വാഗതവും വാനപ്രസ്ഥാശ്രമം സെക്രട്ടറി ഹരികുമാർ തളിയക്കാട്ടിൽ നന്ദിയും പറഞ്ഞു.
സേവാഭാരതി സെക്രട്ടറി വി. സായ്റാം, ട്രഷറർ രവീന്ദ്രൻ, വാനപ്രസ്ഥാശ്രമം പ്രസിഡന്റ് ഗോപിനാഥ് പീടികപറമ്പിൽ, മെഡിക്കൽ കോർഡിനേറ്റർ ജഗദീഷ് പണിക്കവീട്ടിൽ, എക്സിക്യൂട്ടീവ് മെമ്പർ ഒ.എൻ. സുരേഷ്, മണികണ്ഠൻ ചൂണ്ടാണി, മെഡിസെൽ പ്രസിഡൻ്റ് മിനി സുരേഷ്, വിദ്യ സജിത്ത്, കവിത ലീലാധരൻ, സംഗീത ബാബുരാജ്, നവനീത, ഗൗരി, മോഹിത് എന്നിവർ സന്നിഹിതരായിരുന്നു.












Leave a Reply