ഇരിങ്ങാലക്കുട : ടൗൺ ലയൺസ് ക്ലബും വേളൂക്കര പഞ്ചായത്ത് 6-ാം വാർഡ് മെമ്പർ കെയറും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് അവിട്ടത്തൂർ ഹോളി ഫാമിലി പാരിഷ് ഹാളിൽ സംഘടിപ്പിച്ചു.
വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്‌തു.
വാർഡ് മെമ്പർ ബിബിൻ തുടിയത്ത് അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ടൗൺ ലയൺസ് പ്രസിഡന്റ് ഹാരിഷ് പോൾ, അവിട്ടത്തൂർ വികാരി ഫാ. റെനിൽ കാരാത്ര, വെള്ളാങ്ങല്ലൂർ ബ്ലോക്ക് മെമ്പർ അഡ്വ. ശശികുമാർ ഇടപ്പുഴ എന്നിവർ ആശംസകൾ നേർന്നു.
അപ്പോളോ ഹോസ്പിറ്റൽ, അഹല്യ ഐ ഹോസ്പിറ്റൽ, ഡിവൈൻ ഹിയറിംഗ് ക്ലിനിക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
Leave a Reply