ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെയും സെന്റ് വിന്‍സെന്റ് ഡി.ആര്.സി. ആശുപത്രിയുടെയും സംയുക്ത സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് നടത്തി.
ക്യാമ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന് ഉദ്ഘാടനം ചെയ്തു.
സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. ഡോ. പ്രൊഫ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, സിസ്റ്റര്‍ അനിറ്റ് മേരി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍, സിസ്റ്റര്‍ മരിയ ജോസ്, സിസ്റ്റര്‍ സുമ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ഡെയിന്‍ ആന്റണി, ജോം ജേക്കബ്, നദീറ ഭാനു സലിം, ജീസ് ജോഷി മഞ്ഞളി, കെ. ജയകുമാര്‍, സോണിയ സൈമണ്‍, സിസ്റ്റര്‍. ജിക്സി ജോസ്, വിഷ്ണുപ്രിയ എന്നിവര്‍ നേതൃത്വം നല്കി.












Leave a Reply